CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 3 Seconds Ago
Breaking Now

ശിരസ്സിന്‍റെ ക്രമാതീതമായ വളര്‍ച്ച, ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു, കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?

അബ്ദുല്‍ ലത്തീഫിന്‍റെ  ദു‍‌ഖം തന്‍റെ ഒന്‍പതുവയസുള്ള  മകനെ ഓര്‍ത്താണ്. ഫാസില്‍ ജനിച്ചപ്പോള്‍ തന്നെ ക്രമാതീതമായി തല വളരുന്ന മാരക രോഗത്തോട് കൂടിയായിരുന്നു . നാളുകള്‍ കഴിയും തോറും ഫാസിലിന്‍റെ അസുഖത്തിന്‍റെ തീവ്രത വര്‍ധിച്ചു വരികയായിരുന്നു. നിത്യമായി സ്കൂളില്‍ പോകാന്‍ കഴിയാത്ത വിധം ഫാസിലിന്‍റെ കാലുകള്‍ക്ക് ബലക്ഷയവും സംഭവിച്ചു . കോഴിക്കോടു ജില്ലയില്‍ മരുതോങ്കര പഞ്ചായത്തില്‍ താമസിക്കുന്ന  കൂലി പണിക്കാരനായ ലത്തീഫിന് സ്വന്തമായി ഒരു വീടു പോലുമില്ല .അന്നന്ന്‍ വേണ്ട ആഹാരത്തിനും മരുന്നിനും ലത്തീഫ് എല്ലു മുറിയെ പണിയെടുത്താലും തികയില്ല . നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്താല്‍ ഫാസിലിന് ഇതിനോടകം രണ്ട് ഓപ്പറേഷനുകള്‍ നടത്തി. ഫാസിലിന്‍റെ ഓപ്പറേഷനുകളും തുടര്‍ ചികിത്സകളും ഈ കുടുംബത്തെ തീരാ കടക്കെണിയിലെത്തിച്ചു. ഒരു മാസത്തെ മരുന്നിനു തന്നെ മൂവായിരത്തോളം രൂപ മുടക്കേണ്ട അവസ്ഥയിലാണ് ലത്തീഫ്. തലയ്ക്കു ചെയ്ത ഓപ്പറേഷന്‍റെ അനന്തര ഫലമായി ഫാസിലിന്‍റെ വലതു കയ്യും കാലും സ്വാധീന ശേഷിയില്ലാത്ത അവസ്ഥയിലായി . ഇതിനു പുറമേ ഫാസിലിനു അപസ്മാര രോഗവും പിടിപെട്ടു. തന്മൂലം ഫാസിലിന്‍റെ ദൈനംദിന പ്രവര്‍ത്തികള്‍ക്കായി ഒരാള്‍ എപ്പോഴും കൂടെ വേണ്ട അവസ്ഥയിലാണ് . കാലിന്‍റെ ഓപ്പറേഷനായി കാത്തിരിക്കുന്ന ഫാസിലിന്‍റെ കുടുംബം ഇനിയുള്ള ഓപ്പറേഷനുകള്‍ക്കും ചികത്സകള്‍ക്കും എങ്ങനെ പണം കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ്. ഫാസിലിനെക്കുറിച്ചറിഞ്ഞ വോകിംഗ് കാരുണ്യ മുപ്പത്തിരണ്ടാമത് സഹായം ഫാസിലിനു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു . ക്രിസ്മസും ന്യൂ ഇയറും നമ്മള്‍ ആഘോഷ പൂര്‍വം  കൊണ്ടാടുമ്പോള്‍ ഫാസിലിന് ഒരു പുതു ജീവിതമേകാന്‍ കഴിഞ്ഞാല്‍, ഈ ക്രിസ്മസ് ദിനങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തിയായിരിക്കും.                                                             

ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കൗണ്ടിലേയ്ക്ക് ഡിസംബര്‍ 20-നു മുൻപായി പണം നിക്ഷേപിക്കാവുന്നതാണ്. സന്മനസുള്ള എല്ലാവരുടെയും സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു.

BANK A/C DETAILS,

Bank Name : H.S.B.C,

A/C  Name : Working Karunya Charitable Society,

Sort Code : 404708,

A/C Number: 52287447.

കൂടുതൽ വിവരങ്ങൾക്ക്,

ജെയ്ൻ ജോസഫ് : 07809702654, സിബി ജോസ്: 07875707504, ബോബൻ സെബാസ്റ്റ്യൻ: 07846165720.

വെബ്‌: http://www.wokingkarunya.co.uk/

https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688




കൂടുതല്‍വാര്‍ത്തകള്‍.