CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 48 Seconds Ago
Breaking Now

സന്യാസവ്രത നവീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സിസ്റ്റർ ലീന മേരിക്ക് ആശംസകളുമായ് ബ്രിസ്റ്റോളിലെ ഇംഗ്ലീഷ് സമൂഹം.

                                      

യു.കെ യിലെ സീറോ മലബാർ സമൂഹങ്ങളിൽ ഏറ്റവും ഒാർഗനൈസ്ഡായ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ സമൂഹത്തിൽ സേവനം അനുഷ്ടിക്കുന്ന  സിസ്റ്റർ ലീന മേരിയുടെ സന്ന്യാസ വ്രത നവീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികമായിരുന്നു ഇന്നലെ.സൽവത്തോറിയൻ സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ ലീന മേരിയുടെ രജത ജൂബിലി ബ്രിസ്റ്റോൾ സെന്റ്‌ പാട്രിക് ചർച്ചിലെ ഇംഗ്ലീഷ് സമൂഹം ആഘോഷപൂർവ്വമാണ് കൊണ്ടാടിയത്.                                       

ഫാ.ഗ്രിഗറി, ഫാ.പോൾ വെട്ടിക്കാട്ട്, ഫാ.ജോയ് വയലിൽ,ഫാ ലാസരൂസ് ,ഫാ.ചാൾസ്  തുടങ്ങി അഞ്ചു വൈദികരുടെ കാർമികത്വത്തിൽ നടന്ന ആഘോഷപൂർവ്വമായ ദിവ്യ ബലിയോടെയാണ് രജത ജൂബിലി ആഘോഷിച്ചത്.                                        

സെന്റ്‌ തോമസ്‌ സീറോ മലബാർ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ ജനുവരി 3-നു ഗ്രീൻ വേ സെന്റെറിൽ വെച്ച് നടക്കും. പാല കൂടല്ലൂർ ഇടവക വള്ളോംപ്രായിൽ ജോസഫ്‌ ത്രേസ്സ്യ ദമ്പതികളുടെ മകളായ  സിസ്റ്റർ ലീന മേരി 1989 ൽ ഓസ്ട്രിയയിൽ വെച്ചാണ് സാർവത്തോറിയൻ സന്ന്യാസ  സമൂഹത്തില അംഗമായത്. 2012-ൽ ബ്രിസ്റ്റോളിൽ എത്തിയ സിസ്റ്റർ ലീന മേരി എസ്.റ്റി.എസ്.എം.സി.സി യുടെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധേയമായ സേവനമാണ് നടത്തുന്നത് .                                         

 

 

 




കൂടുതല്‍വാര്‍ത്തകള്‍.