CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 19 Seconds Ago
Breaking Now

അഗ്നിഅഭിഷേകത്താൽ ജ്വലിക്കുന്ന രാജ്യന്തര കണ്‍വെൻഷൻ നാളെ: വിശ്വാസികൾ ബർമിങ്ങ്ഹാമിലേക്ക്:

ബ്രാഡ്ഫോർഡ്: അഗ്നിഅഭിഷേകത്താൽ ജ്വലിക്കുന്ന, പാവനാന്മാവിൻ്റെ സ്വർഗ്ഗീയ കൃപകൾ വർഷിക്കപ്പെടുന്ന, ദൈവീക സ്നേഹത്തിൻ്റ കാരുണ്യം വെളിവാക്കപ്പെടുന്ന പ്രകടമായ സൌഖ്യങ്ങൾ ദർശിക്കുന്ന ബർമിങ്ങ്ഹാം രാജ്യന്തര അഭിഷേകാഗ്നി കണ്‍വെൻഷന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. നാളെ രാവിലെ കൃത്യം എട്ടു മണിക്ക് ബഥേൽ സെന്റെറിൽ ഫാ. സേവ്യർഖാൻ വട്ടായലിലും ഫാ.സോജി ഒാലിക്കലും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ സംബന്ധിക്കുന്നതിനായ് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിലധികം കോച്ചുകളിലാണ്‌ മലയാളികൾ എത്തുന്നത്‌. കൂടാതെ നിരവധി മിനി ബസുകളിലും കാറുകളിലുമായി അനേകായിരങ്ങൾ നാളെ രാവിലെ മുതൽ ബർമിങ്ങ്ഹാമിലേക്കു വിശ്വാസയാത്രയായി ഒഴുകി എത്തും . നാളെ രാവിലെ കൃത്യം ആറരക്കു ഫാ.സേവ്യർഖാൻ വട്ടായലിലും ഫാ.സോജി ഒാലിക്കലും എത്തും. സ്വർഗ്ഗീയമാലാഖ വൃന്ദങ്ങളോട് ചേർന്ന് സ്തുതി ഗീതങ്ങൾ ആലപിച്ചു രാവിലെ എട്ടിന് പരിശുദ്ധ ജപമലയോടെ കണ്‍വെൻഷനു തുടക്കമാകും. ഇരുപതിലധികം വൈദീകർ ഒന്ന്ചേർന്ന് സ്നേഹത്തിനു വേണ്ടി കരങ്ങൾ ഉയരത്തി മധ്യസ്ഥം വഹിച്ചു ബലി അർപ്പിക്കുമ്പോൾ അനുഗ്രഹങ്ങളുടെ പെരുമഴ തന്നെ വിശ്വാസികൾക്ക് സാധ്യമാകും. യു.കെ ദർശിക്കുന്ന ഏറ്റവും ബൃഹത്തായ രാജ്യാന്തര അഭിഷേകാഗ്നി കണ്‍വെൻഷനിൽ വിവിധ ഭാഷാ ദേശക്കാർ ഒരുമിച്ചു കൂടുമ്പോൾ പരിശുദ്ധത്മാവിന്റെ അഭിഷേകം എല്ലാവരിലും സാധ്യമാകുന്നതിനു മധ്യസ്ഥപ്രാർത്ഥന ടീമംഗങ്ങൾ മുഴുവൻ നേരവും ദിവ്യകാരുണ്യ സന്നിധിയിൽ പ്രത്യേകം പ്രാർത്ഥിക്കും.                               

കുട്ടികളുടെ ധ്യാനം വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വേദികളിലായി നടത്തപ്പെടും. കുട്ടികളും യുവജനങ്ങളും ബൈബിൾ, ബുക്ക്‌, പെൻ/പെൻസിൽ,ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ കരുതേണ്ടതാണ്.  പ്രതീക്ഷിച്ചതിലും വിപരീതമായി അനേകായിരങ്ങൾ അഭിഷേകാഗ്നി കണ്‍വെൻഷനു സംബന്ധിക്കുവാൻ എത്തുന്നതിനാൽ ബഥേൽ സെന്റെറിനു സമീപത്തായ് പടുകൂറ്റൻ പന്തലും പ്രത്യേക പാർക്കിംഗ് സംവിധാനങ്ങളും ബിഗ്‌ സ്ക്രീനും സ്ഥാപിക്കുനുണ്ട്. കോച്ചുകൾക്ക് ബഥേൽ സെന്റെറിൽ പർക്കു ചെയ്യാൻ സൌകര്യമുണ്ട്. പാർക്കിംഗ് ലഭ്യമാകാത കാറുകൾ തൊട്ടടുത്ത പാർക്ക്‌ ആൻഡ്‌ റൈഡിലോ അല്ലെങ്കിൽ കൌണ്‍സിൽ പാർക്കിംഗ് എരിയായിലോ പാർക്ക്‌ ചെയ്യാം. കണ്‍വെൻഷനിൽ  രാവിലെ മുതൽ കുമ്പസാരത്തിനു അവസരം ഉണ്ടായിരിക്കും.ആത്മീയ ജീവിതത്തിനു പുത്തൻ ഉണർവ്വ് പ്രധാനം ചെയ്യുന്ന എൽ-ഷെയ്ദ ബുക്ക്‌ സ്റ്റാൾ ബഥേൽ സെന്റെറിൽ പ്രവർത്തിക്കുന്നതാണ്. 

Convention venue: Bethel center B707JW

കൌണ്‍സിൽ പാർക്കിംഗ് ഏരിയയിൽ നിന്നും രാവിലെ എട്ടു മുതൽ പത്തര വരെയും വൈകുന്നേരം നാലു മുതൽ ആറു വരെയും പ്രത്യേകം ബസ്‌ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.

വിലാസം,  101 West Bromwich,St.B69 3AP

വിശദ വിവരങ്ങൾക്ക്,

 

ഷാജി:  07878149670, അനീഷ്‌: 07760254700

 




കൂടുതല്‍വാര്‍ത്തകള്‍.