CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 55 Seconds Ago
Breaking Now

നിരവധി കോച്ചുകൾ: വിപുലമായ പാർക്കിംഗ് സംവിധാനം.

ബ്രാഡ്ഫോർഡ്: നാളെ നടക്കുന്ന രാജ്യാന്തര അഭിഷേകാഗ്നി കണ്‍വെൻഷനിൽ സംബന്ധിക്കുവാൻ യു.കെയുടെ വിവിധ ദേശങ്ങളിൽ നിന്നും നിരവധി കോച്ചുകളിൽ വിശ്വാസ തീർത്ഥാടക സംഘങ്ങൾ എത്തിച്ചേരും. പ്രധാന കണ്‍വെൻഷൻ ഹാളിൽ തന്നെ ഇടം ലഭിക്കനായി പുലർച്ചെ തന്നെ എല്ലാ കോച്ചുകളും പുറപ്പെടും. കോച്ചുകൾക്ക് ബഥേൽ സെന്റെറിൽ തന്നെയാണ്‌ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. ബഥേൽ സെന്റെറിൽ പാർക്കിംഗ് ലഭിക്കാത്ത കോച്ചുകൾ ആളുകളെ കണ്‍വെൻഷൻ സെന്റെറിൽ ഇറക്കിയതിനു ശേഷം അടുത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാം. കോച്ചുകളിൽ വരുന്നവർ തങ്ങളുടെ കോച്ചിന്റെ മുൻ വശത്ത് വരുന്ന സ്ഥലത്തിന്റെ പേര് എഴുതിവെക്കുകയാണെങ്കിൽ തിരികെ പോകുമ്പോൾ എളുപ്പമായിരിക്കും. അല്ലാത്ത പക്ഷം  ഒരേ പേരിലുള്ള കോച്ചുകൾ വരുന്നത് കാരണം മാറി കയറുവാൻ സാധ്യത ഉണ്ട്. കാറുകളിലും മിനി ബസുകളിലും വരുന്നവർ ബഥേൽ സെന്റെറിൽ പാർക്കു ചെയ്യാൻ സ്ഥലം ലഭ്യമായിലെങ്കിൽ തൊട്ടടുത്ത പാർക്ക്‌ ആൻഡ്‌ റൈഡിൽ പർക്കു ചെയ്യാം. അല്ലെങ്കിൽ ഒരു മൈൽ താഴെ ദൂരം മാത്രമുള്ള കൌണ്‍സിൽ പാർക്കിംഗ് ഏരിയയിൽ സൌജന്യമയി പാർക്കു ചെയ്യാം. അവിടെ നിന്നും രാവിലെ എട്ടു  മുതൽ പത്തര വരെയും വൈകുന്നേരം നാലു  മുതൽ ആറു വരെയും ബഥേലിലേക്ക് സൌജന്യ ബസ്‌ സർവീസ് ഉണ്ടായിരിക്കുന്നതാണ്. കൌണ്‍സിൽ പാർക്കിംഗ് ഏരിയായിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയതിനു ശേഷം പാർക്കിംഗ് മേഖലകളിലേക്ക് പോകേണ്ടതാണ്. 

വിശദ വിവരങ്ങൾക്ക്, 

ഷാജി: 07878149670,  അനീഷ്‌: 07760254700.

കണ്‍വെൻഷൻ വേദി വിലാസം: Bethel Convention Center, B707JW

Additional Parking Address: 101 West Bromwich ST, B693AP




കൂടുതല്‍വാര്‍ത്തകള്‍.