CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes 16 Seconds Ago
Breaking Now

യു.കെയിലെ അസോസിയേഷനുകൾക്ക് മാതൃകയായി ലിവർപൂൾ മലയാളി അസോസിയേഷൻ.

ലിവർപൂൾ മലയാളി അസോസിയേഷൻ  മറ്റുള്ള അസോസിയേഷനുകൾക്ക്   മാതൃകയായി യു.കെയിലെ ക്യാൻസർ റിസേർച്ച് സെന്റെറിനു സംഭാവന നല്കി . ഈ കാലഘട്ടത്തിൽ മനവശേഷിയെ കാർന്നുതിന്നുന്ന  ക്യാൻസറിന്റെ  റിസേർച്ചിനായ് ലിവർപൂൾ റോയൽ ഹോസ്പിറ്റലിൽ ആരംഭിക്കുന്ന പുതിയ  ക്യാൻസർ യൂണിറ്റാണു ലിമയുടെ സംഭാവന കൈമാറിയത്. ലിമക്കു വേണ്ടി  പ്രസിഡന്റ്‌ ഷാജു ഉതുപ്പ്, സെക്രട്ടറി ദിനൂപ് ജോർജ്ജ്, ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, തുടങ്ങിയവർ ചേർന്ന് ലിമയുടെ ഡൊണേഷൻ ചെക്ക്  ചാരിറ്റി കോഡിനേറ്റർ ജാക്കി മാർട്ടിനു കൈമാറി. ലിവർപൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമ എല്ലാ വർഷവും മുടക്കം കൂടാതെ  പരിപാടികൾ നടത്തിവരുന്നു.  ലിമയുടെ ഈ വർഷത്തെ പ്രവർത്തനത്തിൽ നിന്നുണ്ടായ ബാലൻസ്  പൊതുജനോപകാരപ്രദമായ പ്രവർത്തനത്തങ്ങൾക്ക്    ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വർഷം ക്യാൻസർ റിസേർച്ച് സെന്റെറിനെ കമ്മിറ്റി തിരഞ്ഞെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.