CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 8 Seconds Ago
Breaking Now

ലിവര്‍പൂളിലെ ബെര്‍ക്കിന്‍ ഹെഡില്‍ വമ്പിച്ച ക്രിസ്തുമസ് ആഘോഷം.

വിരാള്‍ സീറോ മലബാര്‍ കാത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷവും വേദപഠന  ക്ലാസ്സിന്‍റെ പത്താം വാര്‍ഷികവും കെങ്കേമമായി ആഘോഷിച്ചു.                                     

വിരാള്‍ സെന്റ് ജോസഫ്‌ സ്കൂള്‍ ഹാളില്‍ ആണ് പരിപാടികള്‍ ആരങ്ങേറിയത് .  ഞായറാഴ്ച രണ്ടു മണിക്ക് ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ നേതൃത്വം കൊടുത്ത വിശുദ്ധ കുര്‍ബാനയില്‍  ഫാദര്‍ തോമസ്‌, ഫാദര്‍ റോജര്‍, ഫാദര്‍ ഡേവിഡ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.                                            

അന്‍പതോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ എല്ലാവരും തന്നെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച ക്രിസ്തുവിന്റെ ജന്മത്തെ സൂചിപ്പിക്കുന്ന നേറ്റിവിറ്റി പ്രോഗ്രാം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.                                         

വളരെ നിലവാരം പുലര്‍ത്തുന്ന ഒട്ടേറെ കലാപരിപാടികള്‍ കൊണ്ട് വളരെ സമ്പുഷ്ടമായിരുന്നു ആഘോഷപരിപാടികള്‍. ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കൊണ്ട്  ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാദര്‍ ഫിലിപ്പ് കുഴിപറബില്‍, ഫാദര്‍ തോമസ്‌, ടോം ജോസ് തടിയംപാട്, ബിജു ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.                                                         

സാം ചക്കട  യോഗത്തിന് സ്വാഗതം ആശംസിച്ചു ,ഷിബു നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് പള്ളി കമ്മിറ്റി അംഗങ്ങള്‍ ആയ ജോഷി, ഷിബു, ബിനു, ആന്റോ, സാം, സാജന്‍, ബിജു  എന്നിവര്‍ നേതൃത്വം കൊടുത്തു. സ്നേഹവിരുന്നും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.                                                      

 

 




കൂടുതല്‍വാര്‍ത്തകള്‍.