CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 59 Seconds Ago
Breaking Now

ലിവർപൂൾ മലയാളികൾ തിരുപ്പിറവിക്കൊരുങ്ങി; മലയാളം കുർബാന നാളെ രാത്രി.

ലിവർപൂൾ: കേരള  കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ നേതൃത്വത്തിൽ ലിവർപൂളിൽ നാളെ മുതൽ ക്രിസ്തുമസ് ആഘോഷത്തിനു തുടക്കം. സെന്റ്‌.ഫിലോമിനസ് ചർച്ചിൽ 24-നു രാത്രി 8 മണിക്ക് പിറവിതിരുനാൾ ശ്രുശൂഷകൾ ആരംഭിക്കും. ആഘോഷമായ പാട്ടു കുർബാന, ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനാലാപനം, കേക്ക് മുറിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തിരു കർമ്മങ്ങൾക്ക് ഫാ.ബിജോയ്‌ പായപ്പൻ കാർമ്മികത്വം വഹിക്കും. തിരുപിറവിയെ അനുസ്മരിക്കുന്ന ആരാധനയിലും മറ്റു ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലിക്ക് വേണ്ടി സെക്രട്ടറി ടോം തോമസ്‌ സ്വാഗതം ചെയ്യുന്നു.

എല്ലാവർക്കും സുരക്ഷിതമായ ഫ്രീ കാർ പാർക്കിങ്ങ് സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പള്ളിയുടെ വിലാസം,

St.Philomina R.C church, Sparow hall road, Liverpool-L9 6BU.

                                        

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.