CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 40 Seconds Ago
Breaking Now

ലിവർപൂൾ മലയാളികൾ തിരുപിറവിയുടെ സ്മരണയിൽ ക്രിസ്തുമസ് ആഘോഷത്തിൽ.

ലിവർപൂൾ: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കൊപ്പം ലിവർപൂളിലെ മലയാളികളും ക്രിസ്തുമസ് ആഘോഷിച്ചു.   ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷങ്ങളോടനുബന്ധിച്ചു ബുധനാഴ്ച രാത്രി ക്രിസ്തുമസിന്റെ പ്രത്യേക ശ്രുശൂഷകളും പാതിരാ കുർബാനയും നടന്നു.                                

സെന്റ്‌.ഫിലോമിനസ് ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ധാരാളം വിശ്വാസികൾ പങ്കെടുത്തു. ലിവർപൂൾ കേരള കത്തോലിക്ക ഫസാർക്കലിയുടെ ആഭിമുഖ്യത്തിൽ രാത്രി എട്ടു മണിക്ക് തുടങ്ങിയ തിരുകർമ്മങ്ങൾ പാതിരാവോടെയാണ് സമാപിച്ചത്.                                                        

തിരുകർമ്മങ്ങൾക്ക് ഫാ.ബിജോയ്‌ പായപ്പൻ കാർമ്മികത്വം വഹിച്ചു.                                   

വിശുദ്ധ കുർബാനക്ക് തുടക്കത്തിൽ ഉണ്ണിയേശുവിന്റെ  തിരുരൂപം വെഞ്ചരിച്ചു പ്രദിക്ഷിണമായ് പുൽക്കൂട്ടിൽ കിടത്തി. തുടർന്ന് തിരുപിറവിയുടെ സന്ദേശം നല്കി.                                      

പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കുവാനും തെറ്റുകളെ തിരുത്തുവാനും ഈശ്വരവിശ്വാസത്തിൽ അധിഷ്ഠിതമായി ജീവിതം നയിക്കുവാനും വിശ്വാസികളെ കാർമ്മികൾ ഉദ്ബോദിപ്പിച്ചു.                                               

പരസ്പരം ഉള്ള സ്നേഹവും പങ്കുവെക്കലും  കൂടിചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് ഫാ.ബിജോയ്‌ പായപ്പൻ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.                                               

  ബത് ലഹേമിന്റെ മലഞ്ചെരുവുകളിൽ ദൈവപുത്രന്റെ വരവറിയിച്ചു കൊണ്ട് മലാഖമാർ ആട്ടിടയന്മാർക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്കിയ ആ ദിവ്യ ദിനത്തിന്റെ മാറ്റൊലികൾ വീണ്ടും തിരുകർമ്മങ്ങളിൽ ഒരിക്കൽ കൂടി വിശ്വാസികളുടെ മനസ്സിൽ മുഴങ്ങി.                                       അനുമോൾ തോമസിന്റെയും ലിറ്റിയുടേയും നേതൃത്വത്തിൽ ഗായകസംഘത്തിന്റെ ഗാനങ്ങൾ തിരുകർമ്മങ്ങളെ ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയർത്തി.                                            

പ്രാർത്ഥനാ നിർഭരമായ മനസുമായ് ഒരു വലിയ വിശ്വാസ സമൂഹം എല്ലാ ത്രുകര്മ്മങ്ങളിലും പങ്കെടുത്തു. നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിൽ മുഴങ്ങിയപ്പോൾ തിരു പിറവിയുടെ വിശുദ്ധി ഏറ്റുവാങ്ങി വിശ്വാസികൾ ക്രിസ്തുമസ്കേക്കിന്റെ  മധുരത്തിൽ  പരസ്പരം ആശംസകൾ കൈമാറി.                                                                                     

ഫാ.ബിജോയ്‌ പായപ്പൻ ലിവർപൂളിലെ എല്ലാ മലയാളികൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു.                                                                           

                                          

കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലി സെക്രട്ടറി  ടോം തോമസ്‌ എല്ലാവർക്കും ക്രിസ്തുമസ് ആശംസകളും നന്ദിയും പറഞ്ഞു.                                                                  

കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ഈ  ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കൂടുതൽ ശോഭ പകർന്നു.                                                                       

മരം കോച്ചുന്ന ഇവിടുത്തെ തണുപ്പിൽ ലിവർപൂൾ മലയാളികൾ ഇനിയുള്ള ദിവസങ്ങൾ പുതുവത്സരാഘോഷങ്ങളുടെ ഒരുക്കത്തിലേക്ക് കടന്നു.




കൂടുതല്‍വാര്‍ത്തകള്‍.