CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 35 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മുപ്പത്തിരണ്ടാമത് ധനസഹയമായ 50,000 രൂപ ഫാസിലിന് കൈമാറി.

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മുപ്പത്തിരണ്ടാമത് ധനസഹായം കോഴിക്കോട് ജില്ലയിൽ മരുതോങ്കര പഞ്ചായത്തിൽ ശിരസിന്‍റെ  ക്രമാതീതമായ  വളര്‍ച്ച  മൂലം ദുരിതമനുഭവിക്കുന്ന ഒന്‍പതു വയസുകാരന്‍ ഫാസിലിന് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക്  വേണ്ടി തൊട്ടിൽപാലം എസ്.ഐ.ജെറാൽട് കറുകമാലി 50,000 രൂപയുടെ ചെക്ക്  ഫാസിലിന് കൈമാറി. ഫാസില്‍ ജനിച്ചപ്പോള്‍ തന്നെ ക്രമാതീതമായി തല വളരുന്ന മാരക രോഗത്തോട് കൂടിയായിരുന്നു. നാളുകള്‍ കഴിയും തോറും ഫാസിലിന്‍റെ അസുഖത്തിന്‍റെ തീവ്രത വര്‍ധിച്ചു വരികയായിരുന്നു. നിത്യമായി സ്കൂളില്‍ പോകാന്‍ കഴിയാത്ത വിധം ഫാസിലിന്‍റെ കാലുകള്‍ക്ക് ബലക്ഷയവും സംഭവിച്ചു. കോഴിക്കോടു ജില്ലയില്‍ കൂലി പണിക്കാരനായ  പിതാവ് ലത്തീഫിന് സ്വന്തമായി ഒരു വീടു പോലുമില്ല അന്നന്ന്‍ വേണ്ട ആഹാരത്തിനും മരുന്നിനും ലത്തീഫ്  എല്ലു മുറിയെ പണിയെടുത്താലും തികയില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്താല്‍ ഫാസിലിന് ഇതിനോടകം രണ്ട് ഓപ്പറേഷനുകള്‍ നടത്തി. ഫാസിലിന്‍റെ ഓപ്പറേഷനുകളും തുടര്‍ ചികിത്സകളും ഈ കുടുംബത്തെ തീരാ കടക്കെണിയിലെത്തിച്ചു. ഒരു മാസത്തെ മരുന്നിനു തന്നെ മൂവായിരത്തോളം രൂപ മുടക്കേണ്ട അവസ്ഥയിലാണ് ലത്തീഫ്. തലയ്ക്കു ചെയ്ത ഓപ്പറേഷന്‍റെ അനന്തര ഫലമായി ഫാസിലിന്‍റെ വലതു കയ്യും കാലും സ്വാധീന ശേഷിയില്ലാത്ത അവസ്ഥയിലായി  ഇതിനു പുറമേ ഫാസിലിനു അപസ്മാര രോഗവും പിടിപെട്ടു. തന്മൂലം ഫാസിലിന്‍റെ ദൈനംദിന പ്രവര്‍ത്തികള്‍ക്കായി ഒരാള്‍ എപ്പോഴും കൂടെ വേണ്ട അവസ്ഥയിലാണ്. കാലിന്‍റെ ഓപ്പറേഷനായി കാത്തിരിക്കുന്ന ഫാസിലിന്‍റെ കുടുംബം ഇനിയുള്ള ഓപ്പറേഷനുകള്‍ക്കും ചികത്സകള്‍ക്കും എങ്ങനെ പണം കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ്. ഫാസിലിനെക്കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ മുപ്പത്തിരണ്ടാമത് സഹായം ഫാസിലിനു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സംരംഭത്തെ സഹായിച്ച യു.കെയിലെ സന്മനസുള്ള എല്ലാസുഹൃത്തുക്കൾക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.