CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 1 Seconds Ago
Breaking Now

ലിവർപൂളിൽ പ്രൗഡഗംഭീരമായ L.K.C.C ഫസാർക്കലിയുടെ ക്രിസ്തുമസ് ആഘോഷം.

കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലിയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് റെയിൽവേ  സോഷ്യൽ ക്ലബ്ബിൽ ശനിയാഴ്ച്ച ഗൃഹാതുരത്വ ഓർമ്മകൾ ഉണർത്തി ക്രിസ്തുമസ് ആഘോഷം നടത്തി.                                        

പുതുമകൾകൊണ്ടും കലാമികവുകൊണ്ടും ജനപങ്കളിത്തംകൊണ്ടും  ഉത്സവ പ്രതീതിഉണർത്തിയതും ഓർമ്മയിൽ ഏന്നും സൂക്ഷിക്കാവുന്ന ഒരു അസുലഭ  കലാമേള ആയിരുന്നു.  രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങളിൽ എല്ലാവരും വാശിയോടെ പങ്കെടുത്തു.                                      

ഉച്ചക്ക് ഒരു മണിക്ക് കേക്ക് മുറിച്ചു കലാപരിപാടികൾ ഫാ.ബിജോയ്‌ പായപ്പൻ ഉദ്ഘാടനം ചെയ്തു. ജീവിതം ഒരു യാത്രയാണ്. ക്രിസ്തുമസും ബത് ലഹേമിലെ പുൽക്കൂടും ഒരു വലിയ യാത്രയുടെ സമാഹാരണമാണ്.                                     

നമ്മുടെ ജീവിത യാത്രയും ദിവ്യ പൈതലിനെ തെടിയുള്ളതാകട്ടെ എന്നും  അവിടെ മാത്രമാണ് യഥാർത്ഥ സന്തോഷവും സമാധാനവുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ.ബിജോയ്‌ പായപ്പൻ പറഞ്ഞു. തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ലഞ്ചും നടന്നു.                                        

                                                      

ജിജിമോൻ  മാത്യുവും, മിലാൻ തോമസും, ക്രിസ്തുമസ് സന്ദേശം നല്കി. നമ്മളിൽ വസിക്കുന്ന യേശുവിനെ കണ്ടെത്താനും, നമ്മൾ യേശുവിനോടു കൂടി ആയിരിക്കുവാനും ക്രിസ്തുമസ് സന്ദേശം എല്ലാവരെയും ഓർമ്മപ്പിച്ചു.                                                          

ഫാ.കെവിൻ ആശിർവാദവും ഫാ.പോൾ ആശംസ പ്രസംഗവും നടത്തി. കലാപരിപാടികളുടെ അവതാരകരായി എബി സുനിലും,അനീഷ ചാക്കോയും തിളങ്ങി.                                         

പ്രോഗ്രാം കോർഡീനേറ്റേഴ്സായ സോണിയ ജിജിയുടേയും ജെസ്സി ജിമ്മിയുയുടേയും നേതൃത്വത്തിൽ  അരങ്ങേറിയ വിവിധ കലാപരിപാടികളെല്ലാം പ്രായഭേദ്യമന്നെ മുതുർന്നവരും  കുട്ടികളും ഒരുപോലെ ആസ്വദിച്ചു.                                          

സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ സമ്മാന പൊതികളുമായി സാന്താക്ലോസ് എത്തിയപ്പോൾ ആവേശം അണ പൊട്ടിയൊഴുകി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്രിസ്തുമസ് പാപ്പാ എല്ലാവർക്കും ഒപ്പം ആടിയും പാടിയും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.                                          

എല്ലാ കുട്ടികൾക്കും ക്രിസ്തുമസ് പാപ്പ സമ്മാനങ്ങൾ വിതരണം ചെയ്തു. ലിവേർപൂളിൽ നടന്ന പുല്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ബോബി മുക്കടാൻ ഫാമിലിക്ക്‌ ഫാ.ബിജോയ്‌ പായപ്പൻ ട്രോഫി സമ്മാനിച്ചു.                                             

ചിൽഡ്രൻസ് ക്ലബിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. റാഫിൾ മത്സരത്തിൽ സൂരജ് മാനുവൽ ഒന്നാം സമ്മാനം നേടി.                                             

അനുമോൾ തോമസ്‌ രചനയും സംവിധാനവും നിർവഹിച്ച നേറ്റിവിറ്റി പ്ലേ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.                                       

ഗാനങ്ങൾ ആലപിച്ചവരും , സിനിമാറ്റിക് ഡാൻസുകൾ അവതരിപ്പിച്ചവരും മികവുകൾകൊണ്ട്  പ്രേക്ഷകരുടെ കൈയ്യടി നേടി.                                           

മാർഗംകളിയും കരോൾ ഗാനങ്ങളും എല്ലാവരിലും ഗൃഹതുരത്വ ഓർമ്മകൾ ഉണർത്തി. അവസ്മരണീയമായ ഈ കലാസന്ധ്യ ആസ്വാദകാരിൽ നവ്യാനുഭൂതി സൃഷ്ടിച്ചു.                                                  

കേരള കത്തോലിക്ക ഫസാർക്കലി സെക്രട്ടറി ടോം തോമസ്‌ എല്ലാവർക്കും നന്ദിയും സമ്പൽസമൃദ്ധമായ പുതുവത്സരവും ആശംസിച്ചു.                                                   

വൈകിട്ട് 5 മണിക്ക് ക്രിസ്തുമസ് ആഘോഷങ്ങൾക്ക്‌ തിരശീല വീഴുമ്പോൾ എല്ലാവരും വലിയ ആഘോഷ തിമിർപ്പിൽ ആയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.