CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 56 Seconds Ago
Breaking Now

ഗ്രഹാതുരത്വമുണർത്തിയ സാലിസ്ബറി മലയാളി അസോസിയേഷന്റെ ക്രിസ്മസ് കരോളിന് ജീവകാരുണ്യ പ്രവർത്തനവും.SMA യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി നാലിന്.

 സാലിസ്ബറി മലയാളി അസോസിയേഷന്റെ ക്രിസ്മസ് കരോൾ ഡിസംബർ 22 തിങ്കളാഴ്ച 5 മണിക്ക് ഫ്രയറി ഹാളിൽ ആരംഭിച്ചു.                                            

ശ്രീമതി.സീന ഷിബു സ്വാഗതമാശംസിച്ചപ്പോൾ  പ്രസിഡന്റ്‌ ശ്രീ.സുജു ജോസഫ്‌ കരോൾ ഉത്ഘാടനം ചെയ്തു. തുടർന്ന് കമ്പിത്തിരിയും മത്താപ്പും വർണ്ണ വിളക്കുകളുമായി കുട്ടികളും മുതിർന്നവരും കരോൾ ഗാനങ്ങൾ ആലപിച്ച് ക്രിസ്മസ് ഫാദറിനെ എതിരേറ്റത് നയന മനോഹരമായിരുന്നു.

അസോസിയേഷൻ അംഗം ശ്രീ.സമീർ ആന്റണി ക്രിസ്മസ് സന്ദേശം നല്കിയത് കുട്ടികൾക്കും മുതിർന്നവർക്കും നല്ലൊരനുഭവമായി. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ   പ്രസിഡന്റ്‌ ശ്രീ.സുജു  ജോസഫ്‌  സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.                                             

തുടർന്ന് മനോഹരമായ പുൽക്കൂടിനരികെ കുട്ടികളും മുതിർന്നവരും ചേർന്ന് കരോൾ ഗാനങ്ങൾ ആലപിച്ചു. സദസ്സിനെ അഭിസംബോധന ചെയ്ത ക്രിസ്മസ് ഫാദർ എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നൽകി.                                                                        

കരോളിനോടനുബന്ധിച്ച് അംഗങ്ങൾ സ്വരൂപിച്ച തുക നാട്ടിൽ രോഗത്താൽ അവശത അനുഭവിക്കുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിന് തീരുമാനിക്കുകയും അതനുസരിച്ച് തുക കൈമാറുകയും ചെയ്തു.  അതിനുശേഷം രക്ഷാധികാരി ശ്രീ.ജോസ്.കെ ആന്റണിയുടെ നേതൃത്വത്തിൽ അംഗങ്ങൾ സംഭാവനയായി നല്കിയ സാധനങ്ങൾ ലേലം ചെയ്തു.                                      

തുടർന്ന് നടന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറിന് ശേഷം പ്രസിഡന്റ്‌ സുജു  ജോസഫ്‌ ഏവരെയും ജനുവരി നാലിന് നടക്കുന്ന സംഘടനയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും പരിപാടികളുടെ കോർഡിനെറ്റർമാരായി പ്രവർത്തിക്കുന്ന ശ്രീ ഷിബു ജോണ്‍, ശ്രീമതി ഷൈന ജോജി, ശ്രീമതി സ്വപ്ന ഹരി എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.  ശ്രീ ഷിബു ജോണ്‍ ഏവർക്കും നന്ദി അർപ്പിച്ചു.

ശ്രീ ബിജു മൂന്നാനപ്പള്ളിൽ എടുത്ത ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 




കൂടുതല്‍വാര്‍ത്തകള്‍.