CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 40 Seconds Ago
Breaking Now

തിരുകേശത്തിന്റെ പുണ്യം തേടി ജനസഞ്ചയം മര്‍കസില്‍.

കോഴിക്കോട്‌: തിരുകേശത്തിന്റെ പുണ്യംതേടി പണ്ഡിത കലാലയ മുറ്റത്തേക്ക്‌ വിശ്വാസി ലക്ഷങ്ങളുടെ നിലക്കാത്ത പ്രവാഹം. തിരുനബിയുടെ ജനനംകൊണ്ട്‌ അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്‌ച്ച തിരുകേശം ദര്‍ശിക്കാനും പുണ്യം നേടാനുമായി എത്തിയ ജനസാഗരം കൊണ്ട്‌ മര്‍കസും പരസരവും നിറഞ്ഞു.                                  

പ്രവാചകപ്രേമികളെ ആവേശത്തിലാക്കി നിരന്തരം ബുര്‍ദ ആസ്വാദനവും പ്രവാചക പ്രകീര്‍ത്തനവും നടന്നു. സുബ്‌ഹി നിസ്‌കാരാനന്തരം നടന്ന മൗലിദ്‌ പാരായണത്തിന്‌ സമസ്‌ത മുശാവറയുടെ പ്രഗത്ഭരായ ഉലമാക്കളും സാദാത്തീങ്ങളും ആയിരക്കണക്കിന്‌ മുതഅല്ലിംകളും സംബന്ധിച്ചു. 7 മണിക്ക്‌ ശഅ്‌റ്‌ മുബാറകിന്റെ അനുഗ്രഹീത പേടകം മുഖ്യ സ്റ്റേജിലേക്കു ആനയിച്ചത്‌, ഭക്തിപൂര്‍വ്വം വിശ്വാസികള്‍ കണ്‍കുളിര്‍ക്കെ കാണുകയും തിരുനബി (സ) യോടുള്ള ആദരവുകളോടെ സ്വലാത്തുകള്‍ ചൊല്ലി വരവേല്‍ക്കുകയും ചെയ്‌തു.                                       

തുടര്‍ന്നു നടന്ന പൊതുപരിപാടിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, സയ്യിദ്‌ യൂസുഫുല്‍ ബുഖാരി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍, പി.കെ.എസ്‌ തങ്ങള്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, എളങ്കൂര്‍ മുത്തുകോയ തങ്ങള്‍, ഹബീബ്‌ കോയ തങ്ങള്‍, അബ്ദുല്‍ഫത്താഹ്‌ തങ്ങള്‍ അവേലം, ഹസന്‍ മുസ്‌ലിയാര്‍ വയനാട്‌, കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, കെ.കെ അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ഡോ.എം.എ.എച്ച്‌ അസ്‌ഹരി, വി.പി.എം വില്യാപള്ളി, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ്‌ ത്വാഹാ സഖാഫി, സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ സഖാഫി, ഇ.കെ മുഹമ്മദ്‌ ദാരിമി, ലത്വീഫ്‌ സഅദി പഴശ്ശി, ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ആറ്റുപുറം അലി ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.                              

ദര്‍ശനം 3.30 വരെ തുടര്‍ന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഉല്‍ബോധനത്തോടെയും പ്രാര്‍ത്ഥനയോടെയും സമാപിച്ചു. തിരുകേശം നേരില്‍ കാണാന്‍ എത്തിയവര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ്‌ മര്‍കസില്‍ ഒരുക്കിയിരുന്നത്‌.

ഫോട്ടോ 1: മര്‍കസില്‍ നടന്ന തിരുകേശദര്‍ശന ചടങ്ങിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ശഅ്‌റ്‌ മുബാറക്‌ ആനയിച്ചുകൊണ്ട്‌ വരുന്നു.

ഫോട്ടോ 2: മര്‍കസില്‍ നടന്ന തിരുകേശദര്‍ശന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ബോധന പ്രഭാഷണം നടത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.