CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 9 Seconds Ago
Breaking Now

ലിവർപൂൾ സെന്റ്‌ മേരീസ് സുറിയാനി ഒാർത്തഡോക്സ് പള്ളിയിൽ പുതുവത്സരാഘോഷങ്ങൾ.

ലിവർപൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് ഇടവകയിൽ  ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾ ഡിസംബർ-31  ബുധനാഴ്ച്ച നടത്തപെടുന്നു. പുതുവത്സര പ്രത്യേക  ശ്രുശ്രൂഷ രാത്രി 9-നു ആരംഭിക്കുന്നതും തുടർന്ന് വികാരി റവ.ഫാ.പീറ്റെർ കുര്യാക്കോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, തുടർന്ന് ആശിർവാദവും, പുതു വത്സരത്തിന്റെ സന്ദേശവും ശേഷം സ്നേഹ വിരുന്നും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികൾ എല്ലാവരും നേരത്തെ തന്നെ എത്തി ഈ പ്രത്യേക ശ്രുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണ്.

പള്ളിയുടെ അഡ്രസ്സ്,

സെന്റ്‌ ഡേവിഡ് ചിൽഡ്‌ വാൾ ചർച്ച്, റോക്കി ലയിൻ,ചിൽഡ്‌ വാൾ,ലിവർപൂൾ L16 IJA

 

കൂടുതൽ വിവരങ്ങൾക്ക്,

റവ.ഫാ.പീറ്റർ കുര്യാക്കോസ്- 07411932075

രാജു പൌലോസ്- 07875665520

 

 




കൂടുതല്‍വാര്‍ത്തകള്‍.