CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 59 Seconds Ago
Breaking Now

സ്വാന്‍സി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ശനിയാഴ്ച .

സ്വാന്‍സി: ലോകമെങ്ങും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആഘോഷലഹരിയില്‍ മുഴുകിയിരിക്കുമ്പോള്‍ അതിന്‍റെ ഭാഗമാകാന്‍ സ്വാന്‍സിയിലെ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനും പുതുവത്സരത്തെ വരവേല്‍ക്കുന്നതിനും വിപുലമായ ഒരുക്കങ്ങള്‍ ആണ് നടന്ന് വരുന്നത്. സ്വാന്‍സി മലയാളികളുടെ വിവിധ ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുള്ള പോണ്ടിലിവ് വില്ലേജ് ഹാള്‍ തന്നെയാണ് ഈ വര്‍ഷത്തെ ന്യൂ ഇയര്‍ പ്രോഗ്രാമിന് വേദിയാകുന്നത്‌. സ്വാന്‍സി മലയാളികള്‍ക്കിടയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ തന്നെയായിരിക്കും ഇത്തവണത്തെ ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണം. പാട്ടുകളും, ഡാന്‍സുകളും മറ്റ് കലാരൂപങ്ങളും അരങ്ങില്‍ വിസ്മയം തീര്‍ക്കുന്നത് കൂടാതെ മറ്റ് നിരവധി സര്‍പ്രൈസ് പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍ ആയിരിക്കും മറ്റൊരു പ്രത്യേകത. ജനുവരി 3 ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പുതുവത്സരാഘോഷങ്ങളിലേക്ക് മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.