CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 42 Minutes 49 Seconds Ago
Breaking Now

സന്യാസവ്രത നവീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സിസ്റ്റർ ലീന മേരിയെ ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ സമൂഹം ആദരിച്ചു.

സന്യാസവ്രത നവീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന  സിസ്റ്റർ ലീന മേരിയെ ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ സമൂഹം   ആദരിച്ചു.

ത്യാഗത്തിന്റെയും കാരുണ്യത്തിന്റേയും പ്രതീകമായി  കഴിഞ്ഞ 25 വര്‍ഷത്തോളം ക്രിസ്തുവിന്റെ മണവാട്ടിയായി സന്ന്യാസ ജീവിതം തുടരുന്ന സിസ്റ്റര്‍ ലീന മേരിയെ  ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം  ആദരിച്ചു.ഞായറാഴ്ച ഫിഷ്പോണ്ട്സ് സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു ആദരിക്കല്‍ ചടങ്ങ് .2012 മുതല്‍ ബ്രിസ്റ്റോളി ലെ  സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തോടോപ്പമുള്ള  സിസ്റ്റര്‍ 1989  ൽ ഓസ്ട്രിയയിൽ വെച്ചാണ്  സാര്‍വത്തോറിയന്‍ സന്ന്യാസ സമൂഹത്തില്‍ അംഗമായത് .



ഫാ പോള്‍ വെട്ടിക്കാട്ട്, സിസ്റ്റർ മരിയ ഗൊരേത്തി, എസ്ടിഎസ് എം സി സി  ട്രസ്റ്റി സിജി വാദ്ധ്യാനത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. തന്റെ സന്ന്യാസ ജീവിതത്തിന്റെ പത്താം വർഷം പിന്നിടുന്ന STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ടിനെയും   ഈ സന്ദര്‍ഭത്തില്‍ പ്രത്യേകമായി ആദരിച്ചു.



കഴിഞ്ഞ മാസം സിസ്റ്റര്‍ ലീന മേരിയുടെ രജത ജൂബിലി ആഘോഷം ബ്രിസ്റ്റോൾ സെന്റ് പാട്രിക് ചര്‍ച്ചിലെ ഇംഗ്ലീഷ് സമൂഹം ഗംഭീരമായി ആഘോഷിച്ചിരുന്നു.

കേക്ക് മുറിച്ചും, ബൊക്കെയും ആശംസാ കാർഡുകൾ  കൈമാറിയുമാണ് സിസ്റ്ററിനെ ആദരിച്ചത്.ലളിതമായ ജീവിതത്തിലൂടെ മറ്റുള്ളവരോടുള്ള മികച്ച സേവന മനോഭാവത്തോടെ ബ്രിസ്റ്റോൾ സമൂഹത്തോടൊപ്പം  ജീവിയ്ക്കുന്ന സിസ്റ്റര്‍ ലീന മേരിയ്ക്ക് എല്ലാവരും ഭാവുകങ്ങള്‍ നേര്‍ന്നു.സല്‍വത്തോറിയന്‍ സന്യാസ സമൂഹത്തിലെ രണ്ട് മലയാളി സിസ്റ്റര്‍മാരുടെ സേവനമാണ് ബ്രിസ്റ്റോൾ സമൂഹത്തിനു ലഭിക്കുന്നത് .സിസ്റ്റര്‍ ലീന മേരിയും ,സിസ്റ്റര്‍ ഗ്രെയ്സ് മേരിയും. സിസ്റ്റര്‍ ഗ്രെയ്സ് മേരി ഇപ്പോള്‍ ചികിത്സാര്‍ത്ഥം നാട്ടിലാണ്.



ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ എസ്ടിഎസ് എംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവനയാണ് നല്‍കുന്നത് .വേദപാഠ ക്ലാസ്സുകൾക്കും ,ചെറുപുഷ്പ മിഷൻ ലീഗിനും പ്രത്യേകം ശ്രദ്ധ നല്കുന്ന സിസ്റ്റര്‍ ലീനമേരി,പാല കൂടല്ലൂര്‍ ഇടവക വള്ളേംപ്രോയില്‍ ജോസഫ് ത്രേസ്യാ ദമ്പതികളുടെ മകളാണ്




കൂടുതല്‍വാര്‍ത്തകള്‍.