CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 17 Seconds Ago
Breaking Now

കർഷക പ്രസ്ഥാനങ്ങളുടെ ഐക്യനിര നേതൃസമ്മേളനും ജനുവരി 10-നു കൊച്ചിയിൽ

കൊച്ചി: കേരളത്തിലെ പ്രമുഖ  കർഷക സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നത്തിന്റെ തുടക്കമായി ജനുവരി 10 നു  ഏറണാകുളം പാസ്റ്ററൽ ഒാറിയെറ്റേഷൻ സെന്റെറിൽ  സംയുക്ത നേതൃത്വസമ്മേളനം ചേരുന്നു. ഉച്ചകഴിഞ്ഞ് 2-നു ആരംഭിക്കുന്ന സമ്മേളനത്തിൽ ഇൻഫാം ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി പശ്ചിമഘട്ട  ജനസമതി കോഴിക്കോട്, കുട്ടനാട് വികസന സമിതി ആലപ്പുഴ കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ തിരുവന്തപുരം, സനാതനം കർഷകസമിതി, കൊല്ലം കർഷക വേദി, കോട്ടയം പരിയാരം കർഷകസമിതി, മണ്ണാർക്കാട് വെസ്റ്റേൺ ഘട്ട് പീപ്പിൾസ് പ്രോട്ടക്ഷൻ കൌണ്‍സിൽ, മലപ്പുറം ദേശിയ കർഷക മുന്നണി എന്നിവ ഉൾപ്പടെ വിവിധ കർഷക പ്രസ്ഥാനങ്ങളാണ് പങ്കെടുക്കുന്നത്. ഇതോടൊപ്പം രാഷ്ട്രീയതിനതീതമായി തീരദേശ, ഇടനാട്‌ മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകൾക്കും ഫല പ്രദമായ നടപടികൾക്കും തടസം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംഘടിത ശ്രമത്തിനു പിന്നിൽ. വരും നാളുകളിൽ  ഈ നീക്കം കർഷക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തി പകരും. ഇൻഫാം ദേശിയ   ചെയർമാന്മാർ മാത്യു അറയ്ക്കൽ സമ്മേളനം  ഉദ്ഘാടനം ചെയ്യും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.