CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 8 Seconds Ago
Breaking Now

തമ്പി ജോസിന് നല്‍കുന്ന ജനകീയ സ്വീകരണത്തിനു ജനകീയ പിന്തുണ ഏറുന്നു.

ലിവര്‍പൂളിലെ മലയാളി സമൂഹത്തിനു എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ തമ്പി ജോസിനു ലിവര്‍പൂള്‍ പൗരവലിയുടെ  നേതൃത്തത്തില്‍ ജനുവരി 17 ശനിയാഴ്ച്ച നല്‍കുന്ന പൗരസ്വീകരണത്തിനു   വമ്പിച്ച ജനപിന്തുണയാണ്  ലഭിച്ചു കൊണ്ടിരിക്കുന്നത്. ലിവര്‍പൂളിലെ  നോട്ടിയഷ്, കേൻസിങ്ങ്ടോന്‍, നോരിസ്ഗ്രീന്‍, ക്രോക്സ്ത, ഫസകെര്‍ലി, ഗാര്‍സ്ടോണ്‍, വാള്‍ടോന്‍, ബെര്കിന്‍ ഹെഡ്  എന്നി പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പലര്‍ക്കും ഈ സ്വീകരണം താമസിച്ചു പോയി എന്ന അഭിപ്രായം ആണ് ഉള്ളത്. വൈകുന്നേരം നാലുമണിക്ക് ലിവര്‍പൂള്‍  സൈന്റ്റ്‌ മൈക്കില്‍ ഐറിഷ് കാത്തോലിക് സെന്ററില്‍ ആരംഭിക്കുന്ന സ്വീകരണ പരിപാടി യുക്മ പ്രസിഡന്റ്‌   വിജി പൈലി ഉദ്ഘാടനം ചെയ്യും.                               

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് യുക്മ  നോര്‍ത്ത് വെസ്റ്റ് പ്രസിഡണ്ട്‌ ദിലീപ് മാത്യു ,സിനിമ സംവിധായകന്‍ ജോ ഈശ്വര്‍, ഹാസ്യ സാമ്രാട്ട്  ജോയ്പ്പാന്‍,  ക്നാനാനായ നോര്‍ത്ത് വെസ്റ്റ് കൊഡിനേറ്റര്‍, സാജു ലൂകോസ്   പാണപറബില്‍, ഇടുക്കി സംഗമം സ്ഥാപക നേതാവ് തോമസ്‌ വരകുകാല, ഷോയ് ചെറിയാന്‍, ലിവര്‍പൂള്‍ മലയാളി സംഘടന നേതാക്കന്മാരായ, ഷാജു ഉതുപ്പ്,  റോയ് മാത്യു, മറ്റു അസോസിയേഷന്‍ ഭാരവാഹികള്‍ മത സംഘടന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. മാത്യു ജോസ്, വില്‍‌സണ്‍ ഫിലിപ്പ്, സിന്റോ ജോണ്‍, എന്നിവര്‍ തമ്പി ജോസിനെ പൊന്നാട അണിയിച്ചു സ്വികരിക്കും. യോഗത്തിന് ടോം ജോസ് തടിയംപാട് അധ്യക്ഷത വഹിക്കും. ആന്‍റോ ജോസ് സ്വാഗതവും സാബു ഫിലിപ്പ് നന്ദിയും പറയും.  ഈ സ്വീകരണ പരിപാടി ഒരു വന്‍വിജയം ആക്കി തിരക്കുവാന്‍ എല്ലാ നല്ലവരായ ആളുകളുടെ മഹനീയ സാന്നിധ്യം കുടുംബ സമേധം സാദരം ക്ഷണിച്ചു കൊള്ളുന്നു.




കൂടുതല്‍വാര്‍ത്തകള്‍.