CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 2 Seconds Ago
Breaking Now

വര്‍ണ്ണങ്ങളായിരം വിതറി വോക്കിങ്ങിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍

എന്നും പുതുമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം യു കെ മലയാളികളുടെ അഭിമാനമായ ക്രോയ്‌ഡോണ്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് വോക്കിങ്ങില്‍ ഉദ്ഘാടനം ചെയ്തു. താലപ്പൊലിയോടെ നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദിപറഞ്ഞ മേയര്‍ അസോസിയേഷന്‍ നടത്തി വരുന്ന മാതൃകാപരമായ പ്രവര്ത്തനങ്ങളെ അഭിനന്ദിച്ചു.അസോസിയേഷന്‍ പ്രസിഡണ്ട് ജോയി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിനു സെക്രട്ടറി ലിയോ മാത്യു സ്വാഗതവും മോനിക്ക സാജന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ ആരംഭം മുതല്‍ സംഘടനയുടെ എല്ലാ പ്രവര്ത്തപനങ്ങള്‍ക്കും  സഹായസഹകരണങ്ങള്‍ നല്കി  വരുന്ന  സറെ കൗണ്ടി കൗണ്‍സിലര്‍ ബെന്‍ കരസ്‌കോക്കും ജീവകാരുണ്യ പ്രവര്ത്തണനങ്ങളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന വോക്കിംഗ് കാരുണ്യക്കും ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷിനകം ആഘോഷിച്ച ഡോക്ടര്‍ സേതു വാര്യര്‍ക്കും  പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പുല്‍ക്കൂട് ക്രിസ്മസ് ട്രീ മത്സര വിജയികള്‍ക്ക്് മേയര്‍ സമ്മാനദാനം നിര്‍വഹിച്ചു. ബ്രദര്‍ രാജു അലക്‌സ് ക്രിസ്മസ് സന്ദേശം നല്കി.

തുടര്‍ന്നു  നടന്ന വോക്കിംഗ് മുമ്പെങ്ങും ദര്‍ശിച്ചിട്ടില്ലാത്തത്ര ഇടതടവില്ലാതെ നാലുമണിക്കൂര്‍ നീണ്ട കലാവിരുന്ന് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ആനന്ദത്തില്‍ ആറാടിച്ചു. പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ട അക്ഷീണ പരിശീലനത്തിന് ശേഷം സ്‌റ്റേജില്‍ കുരുന്നുകള്‍ വര്‍ണ്ണം വിതറിയപ്പോള്‍ നൈറ്റ് ഡ്യുട്ടി വരെ റദ്ദാക്കി മാതാപിതാക്കള്‍ അവരോടൊപ്പം ചേര്‍ന്നു. ഒന്നിന് പുറകെ ഒന്നായി മാസ്റ്റര്‍പീസുകള്‍ സ്‌റ്റേജില്‍ വന്നു മറയുന്നതിനനുസരിച്ചു കാണികളുടെ ആവേശവും ഏറി വന്നു. വോക്കിങ്ങിന്റെ സ്വന്തം കലാകാരന്മാര്‍ ചേര്ന്നനവതരിപ്പിച്ച ഗാനമേളയില്‍ യു കെ മുഴുവന്‍ അറിയപ്പെടുന്ന കലാകാരനായ ഡോക്ടര്‍ സേതു വാര്യര്‍ ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി.യൂത്ത് ക്ലബ് അവതരിപ്പിച്ച സ്‌റ്റേജ് ഷോയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നവതരിപ്പിച്ച കോമഡി സ്‌കിറ്റും ഉയര്ന്നട നിലവാരം പുലര്ത്തി . പരിപാടികള്‍ അവതരിപ്പിച്ച നാല്‍പ്പതോളം  സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി.ആകര്ഷ്‌കങ്ങളായ സമ്മാനങ്ങളുമായി നടത്തിയ റാഫിളും വന്‍ വിജയമായിരുന്നു. സ്വാദിഷ്ടമായ ഡിന്നറും എല്ലാവരും ആസ്വദിച്ചു.ആനന്ദ് ടി വിയും ഏഷ്യാനെറ്റും പരിപാടികള്‍ റെക്കോര്ഡ് ചെയ്തത് സംഘടനയുടെ ജനസമ്മിതിയുടെ അംഗീകാരം കൂടിയായി.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി

https://www.facebook.com/media/set/?set=a.821946171213047.1073741841.176704169070587t&ype=3

 

 




കൂടുതല്‍വാര്‍ത്തകള്‍.