CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 20 Seconds Ago
Breaking Now

ഇൻഫാം കർഷക ദിനം ആചരിച്ചു.

ഇൻഫാം-ശബ്ദമില്ലത്തവരുടെ ശബ്ദവും കർഷക ജനതയുടെ പ്രതീക്ഷയും: മാർമാത്യു അറയ്ക്കൽ.

വാഴകുളം: മണ്ണിൽ പണിയെടുക്കുന്ന കർഷകരെ നിരന്തരം ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുകയും സമൂഹത്തിലെ അധ്വാന വർഗ്ഗത്തെ കൈയ്യ് പിടിച്ച് ഉയർത്തുവാൻ ഒന്നര പതിറ്റാണ്ടായി അക്ഷീണം പരിശ്രമിക്കുകയും ചെയുന്ന കർഷക പ്രസ്ഥാനമായ ഇൻഫാം ശബ്ദമില്ലതവരുടെ ശബ്ദവും അസംഘടിത കർഷക സമൂഹത്തിൻറെ പ്രതീക്ഷയും ആണെന്ന് ദേശിയ രക്ഷാധികരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. മൂവാറ്റുപുഴ, വാഴകുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാമിന്റെ സംസ്ഥാന തല കർഷക ദിനത്തിൽ മാർ അറയ്ക്കൽ സന്ദേശം നൽകി. കർഷക ഉത്പാദന പ്രക്രിയയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും  സംസ്കരണ വിപണന സാധ്യതകളും തന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കണം എന്നും, കർഷകരുടെ നന്മകൾ തിരിച്ചറിയാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെയും അവരെ നിയന്ത്രിക്കുന്ന കർഷക വിരുദ്ധ ശക്തികളേയും സധൈര്യം നേരിടുവാൻ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങി കരുത്തേകനുമെന്ന് കർഷകനെ ബോധ്യപ്പെടുത്തി, അവന്റെ ഹൃദയത്തിന്റെ ഉള്ളറയിലേക്ക് വികസന വിപണന സ്വപ്നങ്ങൾ കൈയ്യ് മാറുകയാണ് ഇൻഫാമിന്റെ ലക്ഷ്യമെന്നും സന്ദേശത്തിൽ പറഞ്ഞു. വിത്തുകളുടെ നിയന്ത്രണം പൂർണമായും കർഷകന് വേണമെന്നാണ് ഇൻഫാമിന്റെ നിലപാട്. കാർഷിക പുരോഗതി കർഷകൻ്റെ കണ്ടുപിടുത്തങ്ങളിൽ നിന്നാണ് ഉണ്ടാവേണ്ടത്. കർഷകരെ കർമ്മനിരതരാക്കുവാനുള്ള പദ്ധതികൾ ഇൻഫാം രൂപം കൊടുക്കുമെന്ന് മാർ മാത്യു അറയ്ക്കൽ സൂചിപ്പിച്ചു. 

 ഇൻഫാം സ്ഥപകാൻ  ഫാ.മാത്യു വടക്കേമുറിയുടെ അനുസ്മരണതോടെ കർഷക ദിനാചരണ ചടങ്ങുകൾക്ക് തുടക്കമായി. ബാങ്കിംഗ് മേഖലയും കർഷകരും എന്നവിഷയത്തിന്മേലുള്ള സെമിനാർ റിസേർവ് ബാങ്ക് ജനറൽ മനേജർ സി.വി ജോർജ് ഉദ്ഘാടനും ചെയ്തു. ഇൻഫാം ദേശിയ ട്രസ്റ്റി ഡോ.എം.സി ജോർജ് കേരളത്തിലെ വിവിധ  പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളായ വി.ആനന്ദ്‌, സേവ്യർ ജെയിംസ്, അനീഷ്‌ ജോർജ്ജ്, കെ.വി ജോർജ്, ഡൊമനിക് ജോൺ, രശ്മി തങ്കം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .

ഇൻഫാം സെൻട്രൽ റീജിയണൽ ഓഫീസർ അഡ്വ.ജോയ്സ് ജോർജ് എം.പി ഉദ്ഘാടനും ചെയ്തു. മേഖലാ രക്ഷതികരി ഫാ.പോൾ നെടുംപുറത്ത് ഓഫീസിന്റെ ആശിർവാദ കർമ്മം  നിർവ്വഹിച്ചു. തുടർന്ന് റീജിയണൽ പ്രസിഡന്റ്  ജോസ് ഇടപ്പാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഇൻഫാമിന്റെ  പ്രമേയം  ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ അവതരിപ്പിച്ചു. പി.സി തോമസ്‌ എക്സ് എം.പി, ഫ്രാൻസിസ് ജോർജ്ജ് എക്സ് എം.പി, ജോസഫ്‌ എക്സ് എം.ൽ.എ,  നാഷണൽ സെക്രട്ടറി ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, ഇൻഫാം പാലാ  രൂപതാ ഡയറക്ടർ ഫാ.ജോസ് തരപ്പേൽ, ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ.ജോണ്‍ തോട്ടതിമാളിൽ, ദേശിയ വൈസ് ചെയർമാൻ കെ.മൊയ്ദീൻ ഹാജി, കോതമംഗലം ആർ.പി.എസ് റീജിയണൽ പ്രസിഡണ്ട്‌ ഏലിയാസ്‌, വിവിധ ജില്ല പ്രസിഡൻ്റുമാരായ അഡ്വ.പി.സ്.മൈക്കിൾ, കെ.എസ് മാത്യു, ജോയ് പള്ളിവാതുക്കൽ, മേഖലാ പ്രസിഡൻ്റുമാരായ എം.ടി ഫ്രാൻസിസ്, റോയി വള്ളമറ്റം, കെ.വി വർക്കി, ഫാർമേഴ്സ് ക്ലബ് പ്രസിഡൻ്റുമാരായ ജോണി നെല്ലിക്കുന്നേൽ, തോമസ്‌ പാലക്കോട്ടിൽ, മാത്യു ആശാരിക്കുടി, ജോസ് കൂട്ടുങ്കൽ, ചെറിയാൻ കുന്നപ്പള്ളി സി.പി.എസ് പ്രസിഡൻ്റുമാരായ  സണ്ണി കുറുന്താനം വി.സി ജോസഫ്‌, കെ.സി ജോസഫ്‌, ജെയിംസ്‌ പളളിക്കാമാലിൽ, ബേബി ആണ്ടൂർ, റീജിയണ സെക്രട്ടറി ഒ.എം.ജോർജ്ജ്  എന്നിവർ പ്രസംഗിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.