CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 21 Seconds Ago
Breaking Now

ഇൻഫാം കർഷക ദിന പ്രമേയം.

ഇൻഫാം കർഷക ദിനം 2015 ജനുവരി 15 സംസ്ഥാനതല ആചരണം വാഴകുളത്ത്.

ഒന്നര പതിറ്റാണ്ടായി   ഭാരതത്തിൽ പ്രത്യേകിച്ചു  കേരള മണ്ണിൽ കർഷക സമൂഹത്തിനായി സ്വയം അർപ്പിച്ചു ശബ്ദമില്ലതവരുടെ ശബ്ദവും അസംഘടിത   സമൂഹത്തിനെ  സംഘടിത ശക്തിയുമായി മുന്നേറുന്ന ഇൻഫാമിന്റെ 2015 ജനുവരി 15 ലെ   കർഷക ദിനത്തോട് അനുബന്ധിച്ചു  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും  പൊതു സമൂഹത്തിന്റെയും മുൻപാകെ  സമർപ്പിക്കുന്ന  പ്രമേയം. കേരളം മലനാട് ഇടനാട്‌ തീര പ്രദേശങ്ങളില ജാതി മത രാഷ്ട്രീയത്തിന് അതീതമായി നിസ്വാർഥ സേവനം നടത്തുന്ന ഇൻഫാമിന്റെ പ്രവർത്തനങ്ങൾ  പ്രതീക്ഷയും പ്രചോതനവും    കരുത്തുമാവും. കാർഷിക മേഖലയും കർഷക മക്കളും  ഇന്ന് വൻ പ്രതിസന്ധിയിലൂടെ ആണ് നീങ്ങുന്നത്. കർഷകന്  ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കാൻ ആരുമില്ല എന്ന് കഴിഞ്ഞകാല അനുഭവങ്ങളിലൂടെ നമ്മൾ മനസിലാക്കുന്നു. അസംഘടിത മനോഭാവത്തെ കൈയ്യ് വെടിഞ്ഞ സംഘടന ബോധം ശക്തിപ്പെടുവാൻ കർഷക സമൂഹം ഇൻഫാമിന്റെ നേതൃത്വത്തിൽ മുന്നോട്ടുവരാനും എന്നും ഈ സമ്മേളനം ആഹ്വനം ചെയ്യുന്നു. കഴിഞ്ഞ ബഡ്ജറ്റിലെ കർഷക ക്ഷേമ  പ്രഖ്യാപനങ്ങളിൽ എന്ത് നടപ്പാക്കി എന്ന് ധവള പത്രമിറക്കാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപെട്ടു. 

 കാർഷിക ഗ്രാമീണ മേഖലയിൽ എല്ലാ രംഗത്തും കടുത്ത ചൂഷണമാണ്. ഇത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അഴിമതിക്കും കർഷക സമൂഹത്തിനു വെല്ലുവിളിയും ഉയർത്തുന്നു. ഇതിനെ തിരുത്താനും, സംഘടിത ശക്തിയായി കർഷകരെ അവകാശ ബോധമുള്ള സമൂഹമാക്കി മാറ്റി വളർത്തിയെടുക്കുവാനും കാലികമായ വിഷയങ്ങളിൽ പ്രതികരിക്കുന്ന സ്വഭാവം കർഷകരിൽ രൂപപ്പെടുതുനതിനും കാർഷിക പ്രസ്ഥാനങ്ങളെ കുറിച്ച് പൊതു സമൂഹത്തെ  ബോധ്യപ്പെടുത്തി കർഷകരെ ദേശിയ തലത്തിൽ സംഘടിത ശക്തിയാക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഇൻഫാം ഊർജജിതപ്പെടുത്തും എന്ന് ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.