CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 36 Seconds Ago
Breaking Now

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങൾ അവിസ്മരണീയമായി.

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സ്വാൻസി മലയാളികൾക്ക് അവിസ്മരണീയമായി

ജനുവരി 11-ാം തീയതി ഞായറാഴ്ച ലാനെല്പ്പിയിലെ ഡാഫെൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ  സ്വാൻസി മലയാളികൾ ആഘോഷിച്ചത്.                          

                                                    

 വൈകുന്നേരം   നാലു  മണിയോടെകൂടി സ്വാൻസി മലയാളി കൾച്ചറൽ  അസോസിയേഷൻ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയോടു കൂടി  പരിപാടികള ആരംഭച്ചു.                            

                                  

തുടർന്ന്  കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച  വിവിധ കലാപരിപാടികളും നടന്നു. സ്വൻസി മലയാളി  കൾച്ചറൽ  അസോസിയേഷൻ പ്രത്യേയകം തയാറാക്കിയ  ക്രിസ്തുമസ് വിഭവമായ "മലയ ഡിഷ്‌" ഏവരും ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്തു.                                

ഏകദേശം 9 മണിയോടെ കൂടിയാണ് ആഘോഷങ്ങൾ  സമാപിച്ചത്.                      

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക്  സ്വാൻസി മലയാളി കൾചറൽ അസോസിയേഷൻ  പ്രസിഡന്റ്‌ സ്റ്റീഫെൻ ഉലഹന്നാൻ, ജനറൽ  സെക്രട്ടറി സിറിയക് പി.ജോർജ്,  ട്രഷറർ സജി സ്കറിയ, ജോയിന്റ് സെക്രട്ടറി ബിജു തോമസ്‌, ആർട്സ് സെക്രട്ടറിമാരായ  ഫെലിക്സ് ആന്റണി, ബേബിമോൻ സിറിയക്, സ്പോഴ്സ്  സെക്രട്ടറി എബ്രഹാം ചെറിയാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയൻ ബാലകൃഷ്ണൻ,  പയസ് മാത്യു, പോളി പുതുശ്ശേരി എന്നിവർ നേതൃത്വം നല്കി.                                  

 

 




കൂടുതല്‍വാര്‍ത്തകള്‍.