CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 33 Seconds Ago
Breaking Now

യുക്മയ്ക്ക് നവനേതൃത്വം : ഫ്രാന്‍സിസ് കവളക്കാട്ടില്‍ പ്രസിഡണ്ട് ,സജീഷ് ടോം സെക്രട്ടറി

യുക്മ മുഖപത്രമായ യുക്മ ന്യൂസ് പ്രകാശനം ചെയ്തു

യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 24 .01.2014 ശനിയാഴ്ച നനീട്ടന്‍ കേരള ക്ലബ്ബിന്റെ ആതിഥ്യത്തില്‍  സെന്റ് തോമസ് മോര്‍ കോളേജില്‍ വച്ച് നടന്നു. രാവിലെ നടന്ന യുക്മ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പൊതുയോഗം ആരംഭിച്ചത്.

യുക്മ മുഖപത്രമായ യുക്മ ന്യൂസിന്റെ പ്രകാശനത്തിന്  ശേഷം വിവിധ വിഷയങ്ങളില്‍ സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറ്റമ്പതോളം    സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത  ക്രിയാത്മ ചര്‍ച്ചകള്‍ക്ക് ശേഷം  തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചു.

യുക്മ നേതാക്കന്മാരായ വര്‍ഗീസ് ജോണ്‍,അബ്രാഹം ലൂക്കോസ്,പീറ്റര്‍ താണോലില്‍ എന്നിവര്‍ ഇലക്ടറല്‍ ഓഫീസര്‍മാരായി തികച്ചും ജനാധിപത്യപരമായി നടത്തിയ തിരഞ്ഞെടുപ്പില്‍ താഴെപ്പറയുന്നവര്‍  വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡണ്ട്  : അഡ്വ :ഫ്രാന്‍സിസ്  മാത്യു  കവളക്കാട്ടില്‍ ( ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍ ) 

സെക്രട്ടറി : സജീഷ് ടോം  (ബെസിംഗ് സ്‌റോക്ക് മലയാളി അസോസിയേഷന്‍ )

ട്രഷറര്‍ : ഷാജി തോമസ് ( ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി)

വൈസ്  പ്രസിഡണ്ട് : മാമ്മന്‍ ഫിലിപ്പ് (SMA സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് )

വൈസ്  പ്രസിഡണ്ട്  (വനിത) : ബീന സെന്‍സ് (കേരള ക്ലബ്ബ് നനീട്ടന്‍ )

ജോയിന്റ് സെക്രട്ടറി :   ബിജു തോമസ് (ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി )

ജോയിന്റ് സെക്രട്ടറി  (വനിത ): ആന്‍സി ജോയി ( മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ )

ജോയിന്റ് ട്രഷറര്‍ : അബ്രഹാം ജോര്‍ജ് (ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍ )

വിജി കെപി ,ബിന്‌സു ജോണ്‍  എന്നിവര്‍ എക്‌സ്  ഒഫീഷ്യോ അംഗങ്ങളായി തുടരും .വൃക്ക  ദാനത്തിലൂടെ മലയാളി സമൂഹത്തിന് മാതൃക കാണിച്ച സിബി തോമസിന് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ വിശേഷാല്‍ അംഗത്വം നല്‍കി ആദരിക്കുവാനും പൊതുയോഗം തീരുമാനിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.