CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 34 Seconds Ago
Breaking Now

ജനകീയ കാർഷിക പ്രശ്നങ്ങളിൽ നിന്ന് രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ ഒളിച്ചോടുന്നു : ഇൻഫാം

കോട്ടയം : കാർഷിക മേഖലയിലെ വൻ സാമ്പത്തിക തകർച്ചയിൽ ജന ജീവിതം വഴി മുട്ടുമ്പോഴും  അടിയന്തിര  നടപടികൽക്കോ ഇടപെടലിനോ  ശ്രമിക്കാതെ  ഉത്തരവാദിത്വങ്ങളിൽ നിന്ന്  ഒളിച്ചോടുന്ന സർക്കാരിനെതിരെ  ജനവികാരം  വരും  നാളുകളിൽ രൂക്ഷമാകുമെന്ന്  ഇൻഫാം.


തീരദേശത്തും ഇടനാട്ടിലും മലയോരങ്ങളിലുമുള്ള ലക്ഷോപലക്ഷം ജനങ്ങൾ അതിജീവനത്തിനായുള്ള  പോരാട്ടത്തിലാണ് , റബർ വിലത്തകർച്ച മൂലമുണ്ടായിരിക്കുന്ന ദയനീയാവസ്ഥ  തുടരുകയാണ് . മത്സ്യ തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്നതാണ്  കേന്ദ്ര സർക്കാരിന്റെ മത്സ്യ ബന്ധന നയം . അഴിമതി ആരോപണ പ്രത്യാരോപണങ്ങളിൽ മുഴുകി ജനപ്രതിനിധികളും  രാഷ്ട്രീയ നേതാക്കളും ജനങ്ങളെ മറന്നിരിക്കുകയാണ് .  കർഷക ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന്  ഇൻഫാം നേതൃത്വം കൊടുക്കുമെന്ന്  ദേശീയ സമിതി ചൂണ്ടിക്കാട്ടി .

വിവിധ കർഷക  പ്രസ്ഥാനങ്ങളുടെ ഐക്യ നിര  സജീവമാക്കുമെന്നും സംസ്ഥാനത്തുടനീളമുള്ള  ഒട്ടനവധി കർഷക പ്രസ്ഥാനങ്ങൾ ഈ കൂട്ടായ്മയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നുവെന്നും ഇൻഫാം സൂചിപ്പിച്ചു.
ദേശീയ ചെയറമാൻ ഫാ. ജോസഫ്  ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത  വഹിച്ചു.  പ്രസിഡന്റ്‌ പി സി സിറിയക്ക് . ജനറൽ സെക്രട്ടറി  ഫാ. ആന്റണി  കൊഴുവനാൽ , ഷെവലിയർ  അഡ്വ വി സി സെബാസ്റ്റ്യൻ , ദേശീയ  ട്രസ്റ്റി ഡോ. എം സി ജോർജ്ജ്, അഡ്വ പി എസ് മൈക്കിൽ , കെ മൈയ് തീൻ ഹാജി , ജോയി തെങ്ങും കുടിയിൾ. ഫാ. ജോസ് മോനിപ്പള്ളി , ഫാ ജോർജ്ജ്  പൊട്ടക്കൽ , ഫാ ജോസ് തറപ്പേൽ , ബേബി പെരുമാലിൽ, ജോസ് എടപ്പാട്, ടോമി ഇളംതോട്ടം, കെ എസ് മാത്യു  മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു .   




കൂടുതല്‍വാര്‍ത്തകള്‍.