CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 40 Seconds Ago
Breaking Now

ലിവർ പൂൾ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

മേർസിസൈഡിലെ പ്രഥമ മലയാളി  അസോസിയേഷൻ ആയ ലിവർ പൂൾ മലയാളി അസോസിയേഷൻ  (ലിമ)യുടെ  15 മത്തെ ഭരണസമതിയെ  ജനുവരി 25 നു ശനിയാഴ്ച   ലിവർപൂളിൽ  കൂടിയ  ജനറൽ ബോഡി  യോഗത്തിൽ   വെച്ച്   തിരഞ്ഞെടുത്തു.   

പ്രവർത്തനമരംഭിച്ചു  ഒരു ദശാബ്ദ്തിൽ ഏറെ ആയി ലിവർ പൂളിലെ മലയാളികൾക്കും യു കെ യിലെ മറ്റു മലയാളി  അസോസിയേഷനുകൾക്കുപോലും മാതൃകയായി നിലകൊള്ളുന്ന ലിമ പ്രശംസനീയമാം വിധം അതിൻറെ പ്രയാണം  തുടരുന്നു . പ്രവർത്തന മികവിൽ തുടക്കം മുതൽ വ്യത്യസ്ഥതയോടെ നിലകൊള്ളുന്ന ലിമ ഇക്കാലമത്രെയും ലിവർ പൂൾ മലയാളികൾക്കായി അക്ഷീണം പ്രവർത്തിച്ചു വരുന്നു

 ലിമയുടെ ഈ വര്‍ഷത്തെ പ്രസിഡന്റായി ഷാജു ഉതുപ്പ് വീസ്ഥും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലിദീഷ്‌രാജ് തോമസും തിരഞ്ഞെടുക്കപ്പെട്ടു. ലിമയുടെ ആരംഭം മുതല്‍ ലിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷാജുവിനെ സംബന്ധിച്ചിടത്തോളം അസ്സോസിയേഷനെ ഉന്നതങ്ങളില്‍ എത്തിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റി വളരെയധികം സഹായക മാകുമെന്നതില്‍ സംശയമില്ല.

മുന്‍ കമ്മറ്റിയിയംഗമായ ജോയി അഗസ്തി സെക്രട്ടറിയായും, ആന്റോ ജോസ്  ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു. യു കെ യിലെ അറിയപ്പെടുന്ന കലാകാരനും ലിമയില്‍ അനവധി വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള ജോയി അഗസ്റ്റിയും ലിമയുടെ ആരംഭ കാലം മുതലുള്ള അംഗവുമായ അന്റോയും ചേരുമ്പോള്‍ അടുക്കും ചിട്ടയുമുള്ള നല്ല ഒരു പ്രവര്‍ത്തനം നമുക്കു പ്രതീക്ഷിക്കാം.

ട്രഷറാറായി സെബാസ്റ്റ്യന്‍ ജോസഫിനെ വീസ്ഥും തിരഞ്ഞടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി ലിമയുടെ ട്രഷറാറായി പ്രവര്‍ത്തിക്കുന്നു. ജോസ് മാത്യു പി. ആര്‍. ഒ & ഓഡിറ്റര്‍ ആയി വീണ്ടും തിരഞ്ഞടുക്കപ്പെട്ടു.

ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി ജിനോയി മദാനും, വീണ്ടും തിരഞ്ഞെടുത്തു. ലിമയുടെ ആര്‍ട്‌സ് മേഖലയില്‍ പ്രത്യേകം വ്യക്തി മുദ്ര പതിപ്പിച്ച ജിനോയിയില്‍ നിന്നും വളരെ നല്ല ഒരു പ്രവര്‍ത്തനം നമുക്കു പ്രതീക്ഷിക്കാം.

സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി ഹരികുമാര്‍ ഗോപാലനും, അനില്‍ ജോസഫും വീസ്ഥും തിരഞ്ഞെടുക്കപ്പെട്ടു.

എക്‌സികൂട്ടിവ് കമ്മറ്റിയംഗങ്ങളായി ജോസ് കരിപായി, സബാസ്റ്റ്യന്‍ ജോസഫ്, ദിനൂപ് ജോര്‍ജ്, കുര്യാക്കോസ്. ഇ ജെ, ജോര്‍ജ് കിഴക്കേക്കര, സാജു ലൂക്കോസ്. സോജന്‍ മാത്യു , ജെസ്‌വിന്‍ കുളങ്ങര, ജേക്കബ് മുരിക്കുന്നേല്‍ തുടങ്ങിയവരടങ്ങുന്ന ഒന്‍പത് അംഗ കമ്മറ്റിയും നിലവില്‍ വന്നു.

 പതിവു പ്രോഗ്രാമുകള്‍ക്കൊപ്പം ഒട്ടേറെ വ്യത്യസ്തമായ പുതിയ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ചുകൊസ്ഥ് ഈ വര്‍ഷം വിപുലമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ ലിമയുടെ പുതിയ ഭരണസമിതി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ലിവര്‍പൂള്‍ മലയളികള്‍ക്കഭിമാനിക്കാവുന്ന പുതിയ കലാ കായിക പരിപാടികള്‍ ഉള്‍ക്കോള്ളിച്ചുകൊസ്ഥുള്ള പ്രോഗ്രാമുകള്‍ ഉടന്‍ തന്നെ ലിമയില്‍ നിന്നും പ്രതീഷിക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.