CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 36 Seconds Ago
Breaking Now

സ്വിൻഡണിലും ഷെപ് ടണ്‍ മാലറ്റിലും എസ്‌ എൻ ഡി പി കുടുംബ സംഗമങ്ങൾ ഞായറാഴ്ച

6170 നമ്പർ    C  .K എസ്‌ എൻ ഡി പി  ശാഖാ യോഗത്തിന്റെ ഒന്നാം നമ്പർ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ  ആറാമത് കുടുംബ യോഗം ഷെപ് ടണ്‍ മാലറ്റിലും  ഏഴാം നമ്പർ ഗുരുകുലം കുടുംബ യൂണിറ്റിന്റെ  രണ്ടാമത്  കുടുംബ യോഗം സ്വിൻഡണിലും  ഫെബ്രുവരി ഒന്ന്  ഞായറാഴ്ച  രാവിലെ 10 മണിക്ക് ആരംഭിക്കും.


സ്വിൻഡണിൽനടക്കുന്ന കുടുംബ സംഗമത്തിൽ ഗുരുകുലം കുടുംബ യൂണിറ്റ് കണ്‍വീനർ ശ്രീ ബൈജു വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. 6170 നമ്പർ  ശാഖാ യോഗം മാനേജിംഗ് കമ്മിറ്റി യംഗം  ശ്രീ രാജേഷ്  നടേപ്പള്ളി  സ്വാഗതം പറയും . കുടുംബ യൂണിറ്റ്  ജോയിന്റ് കണ്‍വീനർ  ശ്രീമതി സജിതാ രാജേഷ്  റിപ്പോർട്ടും കണക്കും അവതരിപ്പിക്കും .  ശാഖാ പഞ്ചായത്ത്  കമ്മിറ്റിയംഗം ശ്രീ രാജേഷ്‌ പൂപ്പാറ  ആശംസാ പ്രസംഗം നടത്തും . ഭക്തി നിർഭരമായ സമൂഹ പ്രാർ ത്ഥനയും  ഗുരുദേവ കീർത്തനാ ലപനവും നടക്കും . യു കെ വനിതാ സംഘം കമ്മിറ്റി യംഗം ശ്രീമതി ജീനാ രാജേഷ്‌  കൃതജ്ഞത പറയും.


ഷെപ് ടണ്‍ മാലറ്റി ൽ നടക്കുന്ന കുടുംബ സംഗമത്തിൽ യു കെ എസ്‌ എൻ ഡി പി  ശാഖാ യോഗം  പഞ്ചായത്ത് കമ്മിറ്റിയംഗം  ശ്രീ പ്രദീപ്‌ കുമാർഅദ്ധ്യക്ഷത വഹിക്കും. ശ്രീ രാജ് മോഹൻ (ഉണ്ണി )  സ്വാഗതം പറയും. ചെമ്പഴന്തി കുടുംബ യൂണിറ്റ്   കണ്‍വീനർ   ശ്രീ ലൈജു രാഘവൻ  റിപ്പോർട്ടും കണക്കും അവതരിപ്പിക്കും . ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം  ടി എസ്‌ സതീശൻ യു കെ വനിതാ സംഘം  പ്രസിഡന്റ്‌ ശ്യാമള സതീശൻ കമ്മിറ്റി അംഗങ്ങളായ മിനി സന്തോഷ്‌ , ഷീബാ മോൾ സുധാകരൻ നിഷ മനു , സിംല ഷാജി , കുടുംബ യൂണിറ്റ്  കമ്മിറ്റി യംഗം  മനു വാസുപ്പണിക്കർ എന്നിവർ ആശംസാ പ്രസംഗം നടത്തും. ജോയിന്റ് കണ്‍വീനർ എം കെ ബിജു മോൻ  കൃതജ്ഞത പറയും.


യോഗ സ്ഥലങ്ങൾ:-
ചെമ്പഴന്തി  ഷെപ് ടണ്‍ മാലറ്റ്

14 Rockleaze, Prestleigh Road, Ever creech BA46JY

പ്രദീപ്കുമാർ : -  01749838992 Mob: 07947333623

 

ഗുരുകുലം സ്വിൻഡണ്‍

32 Raybrook, Crescent Rodbourne, Swindon Wiltshire SN22 HR

ബൈജു വാസുദേവൻ‌ :- 01793520769 Mob: 07960898617




കൂടുതല്‍വാര്‍ത്തകള്‍.