CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 8 Seconds Ago
Breaking Now

യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം ഫെബ്രുവരി 21 ശനിയാഴ്ച ബര്‍മിങ്ഹാമില്‍

യുക്മയുടെ  പുതിയ ദേശീയ ഭരണസമിതിയുടെ പ്രഥമ നിര്‍വാഹക സമിതി യോഗം പ്രസിഡണ്ട് ശ്രീ.ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 21 ശനിയാഴ്ച  ചേരുമെന്ന് ജനറല്‍ സെക്രെട്ടറി സജീഷ് ടോം അറിയിച്ചു. യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികള്‍, റീജിയനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ പ്രസിഡണ്ടുമാര്‍ , എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

 

രാവിലെ 10:30 ന് ആരംഭിച്ചു വൈകുന്നേരം 4 മണിവരെ തുടരുന്ന യോഗത്തില്‍ 2015 പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് വ്യക്തമായ രൂപം നല്‍കന്നതിനുള്ള ചര്‍ച്ചകളായിരിക്കും  പ്രധാനമായി നടക്കുക. യുകെ മലയാളികള്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ യുക്മയുടെ ഈ പ്രവര്‍ത്തനവര്‍ഷ നയരൂപീകരണ യോഗം വളരെ ശ്രദ്ധേയമാകുന്നു.

 

ബര്‍മിഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡില്‍ (Sutton Coldfield) നടക്കുന്ന യോഗത്തില്‍ പ്രതിനിധികള്‍ കൃത്യ സമയത്തുതന്നെ എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു.

 

യോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:

 

Wylde Green Hall, Emscote Drive, Sutton Coldfield - B73 5NE.

 




കൂടുതല്‍വാര്‍ത്തകള്‍.