CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 59 Seconds Ago
Breaking Now

യൂക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ പ്രഥമ യോഗവും ദേശീയ പ്രസിഡന്റിനുള്ള സ്വീകരണവും കേംബ്രിഡ്ജില്‍ നടന്നു....

യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ നിര്‍വ്വാഹക കമ്മറ്റിയുടെ പ്രഥമ യോഗവും നാഷണല്‍ പ്രസിഡന്റിനുള്ള സ്വീകരണവും കേംബ്രിഡ്ജില്‍ നടന്നു . ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ യോഗത്തില്‍ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓസ്റ്റിന്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയത്തെക്കുറിച്ചുള്ള അജണ്ടയും അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ റീജിയണിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊർജ്ജിതപ്പെടുത്തണമെന്ന്  രഞ്ജിത്ത് കുമാര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സംഘടനയുടെ മുന്നോട്ടുള്ളപ്രവര്‍ത്തനത്തിന് എല്ലാ കമ്മറ്റി അംഗങ്ങളുടെയും പുര്‍ണ്ണ സഹകരണം ആവശ്യമാണെന്ന് സെക്രട്ടറി ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. റീജിയണിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സംഘടനക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് നാഷണല്‍ എക്‌സിക്യുറ്റീവ് അംഗം തോമസ് മാറാട്ടുകളം അഭിപ്രായപ്പെട്ടു.
 
റീജിയണില്‍ നിന്ന് ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന് പുച്ചെണ്ട് നല്കി ആദരിച്ചു. വൈസ് പ്രസിഡന്റ് സണ്ണിമത്തായി ദേശീയ പ്രസിഡന്റിന് റീജിയണല്‍ കമ്മറ്റിയുടെ പേരില്‍ പ്രത്യേക ആശംസകള്‍ നേർന്നുകൊണ്ട് സംസാരിച്ചു. റീജിയണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ദേശീയ കമ്മറ്റിയുടെ എല്ലാ പിന്തുണയും യുക്മ പ്രസിഡന്റ് തന്റെ മറുപടി പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടാതെ സംഘടന പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കൂന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശിദീകരിച്ചു.

റീജിയണില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നതിന്റെ പ്രവര്‍ത്തനാഘോഷം നടത്താമെന്ന നിര്‍ദ്ദേശം യുക്മ പ്രസിഡന്റ് മുന്നോട്ടു വച്ചത് കമ്മറ്റി അംഗങ്ങള്‍ കൈയ്യടിച്ച് സ്വീകരിച്ചു. റീജിയണന്റെ കീഴില്‍ നടക്കൂന്ന പ്രവര്‍ത്തനാഘോഷത്തിന്റെ കോര്‍ഡിനേറ്ററായി മുന്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബിനെ തിരഞ്ഞെടുത്തു. അടുത്ത മാസം അവസാനം നടക്കൂന്ന ആഘോഷത്തിന്റെ തീയതിയും സ്ഥലവും ഉടന്‍ നിശ്ചയിക്കുമെന്ന് കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കൂവാന്‍ താല്പര്യമുള്ള അസോസിയേഷനൂകള്‍ കോര്‍ഡിനേറ്ററുമായി ഉടന്‍ ബന്ധപ്പെടുക. കമ്മറ്റി അംഗങ്ങളായ ലിസ്സി ആന്റണി, ജെന്നി ജോസഫ്, സിജൊ സെബാസ്റ്റ്യന്‍, ജിജോ വാളിപ്ലാക്കീല്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.


രഞ്ജിത്ത്  കുമാര്‍ -07796 886931
ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ - 07889 869216
കുഞ്ഞുമോന്‍ ജോബ് - 07828 976113




കൂടുതല്‍വാര്‍ത്തകള്‍.