CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 36 Seconds Ago
Breaking Now

കർഷക പ്രശ്നങ്ങളിൽ മുഖം തിരിഞ്ഞു നിന്നാൽ ശക്തമായി പ്രതികരിക്കും : മാർ റെമീജിയോസ് ഇഞ്ചാ നാനിയിൽ ...

കോഴിക്കോട് : കാർഷിക മേഖല  പ്രശ്ന സങ്കീർ ണ്ണമായിരിക്കുമ്പോൾ  ശക്തമായ ഇടപെടലുകൾക്ക്  തയ്യാറാകാതെ ഉത്തരവാദിത്വ പ്പെട്ടവർ മുഖം തിരിഞ്ഞു നിന്നാൽ ഇൻഫാം ശക്തമായി  പ്രതികരിക്കുമെന്നും  കൂട്ടായതും  ക്രിയാത്മകവുമായ പ്രവർത്തനങ്ങൾക്ക്  കർഷകർ  മുന്നോട്ട്  വരണമെന്നും താമരശ്ശേരി  രൂപതാ ബിഷപ്പ്  മാർറെമീജിയോസ്  ഇഞ്ചാ നാനിയിൽ  സൂചിപ്പിച്ചു.

ഇൻഫാം കോഴിക്കോട് , മലപ്പുറം ജില്ലാ സംയുക്ത നേതൃ സമ്മേളനം സ്റ്റാർട്ട്  ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മാർ ഇഞ്ചാ നാനിയിൽ. പുത്തൻ വിപണന മേഖലകളും കർഷക ശക്തീകരണ പ്രവർത്തനങ്ങളും ഇൻഫാമിനുണ്ടാകണം . മലബാർ മേഖലയിൽ ഇൻഫാമിന്റെ  പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിഷപ്പ്  പറഞ്ഞു .


ജില്ലാ ജെയിംസ്‌ കോട്ടൂർ അദ്ധ്യക്ഷത  വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി  ഫാ ആന്റണി കൊഴുവനാൽ . ഷെവലിയർ വി സി സെബാസ്റ്റ്യൻ , മുൻ എം എൽ എ   പി സി ജോസഫ്  എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  ബേബി പെരുമാലിൽ . ഒ ഡി  തോമസ്‌ . സണ്ണി  കൊടുകാപ്പള്ളി , സി സി തോമസ്‌ , ജോസ് നെല്ലിക്കൽ , ജോസഫ് കാര്യങ്കൽ തുടങ്ങിയവർ സംസാരിച്ചു . ജില്ലാതല   പ്രവർത്തനങ്ങൾക്ക്  രൂപ രേഖ  തയ്യാറാക്കി .




കൂടുതല്‍വാര്‍ത്തകള്‍.