CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 35 Seconds Ago
Breaking Now

യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു ; ദേശീയ കലാമേള നവംബര്‍ 21ന്

യുക്മയുടെ പുതിയ ഭരണസമിതിയുടെ പ്രഥമ ദേശീയ നിര്‍വാഹക സമിതി യോഗം ബര്‍മ്മിങ്ഹാമില്‍ നടന്നു.2015ലെ യുക്മ ദേശീയ കലാമേള നവംബര്‍ 21ാം തിയതി ശനിയാഴ്ച നടക്കുമെന്ന് യോഗ വിവരങ്ങള്‍ വെളിപ്പെടുത്തികൊണ്ട് പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു,ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവരറിയിച്ചു.

ഒരു വര്‍ഷത്തെ പ്രകടനങ്ങളുടെ കരട് രൂപം യോഗം അംഗീകരിച്ചു.അതനുസരിച്ച് ദേശീയ കലാ മേളയ്ക്ക് മുന്നോടിയായുള്ള റിജ്യണല്‍ കലാമേളകള്‍ നവംബര്‍ 8ാം തിയതിയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട് .ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിനായിരിക്കും ദേശീയ കലാമേളയുടെ ചുമതല.

യുക്മ പിആര്‍ ഒആയി മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ ബിന്‍സു ജോണിനെ തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ദേശീല കായികമേള  ജോയ്ന്റ് സെക്ട്രട്ടറി ബിജു പന്നിവേലിയുടെ നേതൃത്വത്തില്‍ ജൂലൈ 11ന് നടക്കും.റീജണല്‍ കായികമേള ജൂണ്‍ 30ന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതുണ്ട് .

 

മറ്റ് പ്രധാന ആകര്‍ഷണങ്ങളായ യുക്മ ഫെസ്റ്റിന്റെ ചുമതല ദേശീയ ട്രഷറര്‍ ഷാജി തോമസ്,സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയുടെ ചുമതല ദേശീയ വൈസ് പ്രസിഡന്റ് ബീന ,ദേശീയ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റിന്റെ ചുമതല നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ തോമസ്,തോമസ് മാറാട്ടുകുളം എന്നിവര്‍ വഹിക്കും.

മാര്‍ച്ചില്‍ നടക്കുന്ന യുക്മ ദേശീയ സാഹിത്യ മത്സരങ്ങളുടെ ചുമതലക്കാരായ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം അനീഷ് ജോണിന് തന്നെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ടീമിന്റെ ചുമതല.

 

കോര്‍ഡിനേറ്റേഴ്‌സ് ആയി താഴെ പറയുന്നവരെ ചുമതലപ്പെടുത്തിയിരിക്കുന്നു

ഡോക്ടസ് ഫോറം-വിജി കെപി (മുന്‍ പ്രസിഡന്റ്)

ടൂറിസം കോ ഓര്‍ഡിനേറ്റര്‍-വര്‍ഗീസ് ജോണ്‍(മുന്‍ ദേശീയ പ്രസിഡന്റ്)

നേഴ്‌സസ് ഫോറം-ആന്‍സി ജോയി(ദേശിയ ജോയ്ന്റ് സെക്രട്ടറി)

ബിസിനസ് ഫോറം-ദിലീപ് മാത്യു(നാഷണല്‍ എക്‌സി.മെമ്പര്‍)

കള്‍ച്ചറല്‍ ഫോറം-എബ്രഹാം ജോര്‍ജ്(ട്രഷറര്‍)

ലീഗല്‍ ഫോറം-സിജു ജോസഫ്

കമ്മറ്റികളുടേയും ഫോറങ്ങളുടേയും ചെയര്‍മാന്‍ ദേശീയ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു ചാരിറ്റി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

റീജണല്‍ പ്രസിഡന്റ് ,മനോജ്പിള്ള,ജയകുമാര്‍ നായര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

പ്രസിഡന്റ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.