CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 13 Seconds Ago
Breaking Now

ബറാക്ക യൂത്ത് ബ്രോംലിയുടെ യൂത്ത് വർക്ക്ഷോപ്പ്' ഇന്ത്യ-കേരളം-മലയാളം' ശ്രദ്ധേയമായി.


ബറാക്ക യൂത്ത് ബ്രോംലി,കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ക്രിയേറ്റീവ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി. ഈ വർക്ക്ഷോപ്പ് ഇന്ത്യൻ സംസ്കാരത്തിലേക്കും, കേരളത്തനിമയിലേക്കുമുള്ള ഒരു വലിയ എത്തിനോട്ടമായി. ജയ്‌ ജോസഫിൻറെ നേതൃത്വത്തിൽ രാവിലെ പത്തുമണിക്ക് തുടങ്ങിയ വർക്ക്ഷോപ്പിന്ന് സാജു പിണക്കാട്ടച്ചനും മാതാപിതാക്കളും ചേർന്ന് തിരിതെളിച്ചുകൊണ്ട് സംയുക്തമായി നാന്ദി കുറിച്ചു.

സാംസ്കാരിക പൈതൃകങ്ങളെ ചെറു മനസ്സുകളിലേക്ക് ചൊരിഞ്ഞ പഠന ശിബിരത്തോടൊപ്പം യോഗയും മെഡിറ്റേഷനും ചെറു കവിതകളും ഇന്ത്യൻ കഥകളും കോർത്തിണക്കികൊണ്ടായിരുന്നു ഈ  വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.ബ്രോംലിയിലെ പുതിയ തലമുറയ്ക്ക്മാതൃ രാജ്യ സംസ്കാരത്തെ ഒരു പരിധിവരെ അടുത്തറിയുവാനും, അതിലേക്കു കൂടുതലായി ആകർഷിക്കപ്പെടുവാനും ജയ്‌ ജോസഫിന്റെ വിദഗ്ദ്ധ വർക്ക്ഷോപ്പിലൂടെ സാധിക്കുകയുണ്ടായി.

ആറു മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാം കുട്ടികൾ നന്നായി ആസ്വദിച്ചു. ഇന്ത്യൻ കലകളിലൂടെയും കേരളത്തിന്റെ വിവിധ സാംസ്‌കാരിക തലങ്ങളിലൂടെയുമുള്ള പഠന യാത്ര കുട്ടികൾക്ക് ഒരു വലിയ അനുഭവമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. ഈ വർക്ക്ഷോപ്പ് രൂപകൽപന ചെയ്ത ജയ്‌ ജോസഫിനെ ഏവരും മുക്തകണ്ടമായി അഭിനന്ദിച്ചു. വർക്ക്ഷോപ്പിന്റെ ആദ്യാവസാനം നീണ്ടു നിന്ന മാതാപിതാക്കളുടെ പൂർണ്ണ സഹകരണം എടുത്തു പറയത്തക്കതായിരുന്നു.കുട്ടികളും മാതാപിതാക്കളും ചേർന്നാലപിച്ച ദേശീയ ഗാനമായ 'ജനഗണ മന'യോടുകൂടി വർക്ക്ഷോപ്പിനു ശുഭപര്യവസാനമായി.





കൂടുതല്‍വാര്‍ത്തകള്‍.