CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 58 Seconds Ago
Breaking Now

വാര്‍ത്തകളും വിശേഷങ്ങളുമായി ലണ്ടന്‍ മലയാളം റേഡിയോ

നാട്ടിലെ വാര്‍ത്തകളും വിശേഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ലണ്ടന്‍ മലയാളം റേഡിയോ എന്ന പേരിലാണ് പ്രക്ഷേപണം ആരംഭിക്കുന്നത്

പിറന്ന നാടിന്റെ മധുരസ്മരണയുമായി യുകെയിലേക്ക് കുടിയേറിയ മലയാളിയ്ക്ക് ഒരു സന്തോഷ വാര്‍ത്തകൂടി.ഇനി മുതല്‍ നിങ്ങളുടെ ഒരോ പ്രഭാതവും കൂടുതല്‍ വിജ്ഞാന പ്രദവും ഊഷ്മളവുമാക്കാന്‍ മലയാളം റേഡിയോ സംപ്രേക്ഷണം ആരംഭിക്കുന്നു.നാട്ടിലെ വാര്‍ത്തകളും വിശേഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ലണ്ടന്‍ മലയാളം റേഡിയോ എന്ന പേരിലാണ് പ്രക്ഷേപണം ആരംഭിക്കുന്നത് .മാധ്യമ രംഗത്തും ടെക്‌നോളജികളിലും പ്രാവീണ്യം നേടിയ വിദഗ്ധരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് .

L.M.R എന്ന പേരില്‍ അറിയപ്പെടുന്ന ലണ്ടന്‍ മലയാളം റേഡിയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗാനങ്ങളും അടുക്കള വിശേഷങ്ങളും കുട്ടിക്കഥകളും സംപ്രേക്ഷണം ചെയ്യുന്നു.ഒപ്പം നിങ്ങള്‍ക്കാവശ്യമുള്ള നിയമ സഹായങ്ങളും ആരോഗ്യ വീഥിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

LMR എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാണ് .iphone app ഏതാനും ദിവസങ്ങള്‍ക്കകം ലഭ്യമായി തുടങ്ങും.ഒപ്പം നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും info@lmrlive.com എന്ന വിലാസത്തില്‍ ഞങ്ങളെ അറിയിക്കാം.ഫേസ്ബുക്ക്,ട്വിറ്റര്‍,സൗണ്ട് ക്ലൗഡ് എന്നിവയിലും LMR ലഭ്യമായിരിക്കും,.

ലണ്ടന്‍ മലയാളം റേഡിയോ നിങ്ങള്‍ക്ക് ആസ്വാദനത്തിന്റെ ഒരു പുതിയ അനുഭവമായിരിക്കും.മുഴുവന്‍ യുകെ മലയാളികളേയും LMR കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇതിന്റെ വക്താക്കള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.