CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 31 Seconds Ago
Breaking Now

ഏഴാമത് ചെമ്പഴത്തി കുടുംബയോഗം ബ്രിസ്‌റ്റോളില്‍ ശനിയാഴ്ച

6170ാം നമ്പര്‍ യുകെ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബയൂണിറ്റ് ചെമ്പഴന്തിയുടെ ഏഴാമത് കുടുംബസംഗമം മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ബ്രിസ്‌റ്റോളില്‍ നടക്കും. യോഗത്തില്‍ ചെമ്പഴന്തി കുടുംബ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.കെ.ഷാനി അദ്ധ്യക്ഷത വഹിക്കും. 6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി യോഗം ശാഖാ പഞ്ചായത്ത് കമ്മറ്റി അംഗം പ്രദീപ് കുമാര്‍ സ്വാഗതം പറയും. സുധാകരന്‍ പാലാ മുഖ്യപ്രഭാഷണം നടത്തും. .യുകെ ശാഖാ മാനേജിംഗ് കമ്മറ്റി അംഗം ലൈജു രാഘവന്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കും. ശാഖാ മാനേജിംഗ് കമ്മറ്റി അംഗം ടിഎസ് സതീശന്‍, വനിതാ സംഘം പ്രസിഡന്റ് ശ്യാമള സതീശന്‍, ജോ.കണ്‍വീനര്‍ എംകെ ബിജുമോന്‍, കമ്മറ്റിക്കാരായ പ്രദീപ് കുമാര്‍ ട്വിവേര്‍ട്ടന്‍, പിജി സന്തോഷ്‌കുമാര്‍, മിനി സന്തോഷ്, ഷീബാ സുധാകരന്‍, സിംലാ ഷാജി, നിഷാ മനു തുടങ്ങിയവര്‍ പ്രസംഗിക്കും. മനു വാസുപ്പണിക്കര്‍ നന്ദി പറയും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07460356470, 07783730828

സ്ഥലം : 23 Davis tSreet, Avon Mouth Bristol BS 119JW

 

 




കൂടുതല്‍വാര്‍ത്തകള്‍.