CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 16 Seconds Ago
Breaking Now

ബോള്‍ട്ടണില്‍ റവ ഡോ ജേക്കബ് നാലുപറ നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 20,21,22 തിയതികളില്‍

 

ബോള്‍ട്ടണ്‍ ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ ഡോ ജേക്കബ് നാലുപറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 20 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും.20ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരേയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം വരേയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 5 വരെയുമാണ് ധ്യാനം നടക്കുക.പ്രവാസ ജീവിതത്തില്‍ കുടുംബ വിശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സഭയോടൊത്ത് വളരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും തന്റെ സ്വദസിദ്ധമായ ശൈലിയില്‍ അച്ചന്‍ ധ്യാനപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.ദിവ്യകാരണ്യ പ്രേഷിക സമൂഹാംഗമായ ഫാ ജേക്കബ് നാലുപറമ്പില്‍ മലയാള സാഹിത്വത്തില്‍ ബിരുദം,ഭാരതിയ ദര്‍ശനത്തില്‍ ബിരുദാനതര ബിരുദം,ജറുസലേമിലെ ഫ്രാന്‍സിസ്‌കന്‍ ബ്ലീസ്‌ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വേദ പുസ്തക പഠനത്തില്‍ ഡോക്ടറേറ്റും നേടിയ അച്ചന്‍ നിരവധി പുസ്തങ്ങളുടെ രചയ്താവു കൂടിയാണ്.

ധ്യാനപരിപാടിയില്‍ പങ്കെടുക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്പലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.