CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 40 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയിൽ ധ്യാനവും വിശുദ്ധവാര കർമങ്ങളും. ...

ബ്രിസ്റ്റോൾ-: 250- ൽ പരം കുടുംബങ്ങളുള്ള ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയിൽ മാർച്ച്‌ മാസം 27, 28 വെള്ളി, ശനി ദിവസങ്ങളിൽ വാർഷിക ധ്യാനം നടക്കുമെന്ന്  വികാരി ഫാദർ പോൾ വെട്ടിക്കാട്ട് അറിയിച്ചു. പ്രമുഖ വചന പ്രേഘോഷകനായ ബ്രദർസാബു അരുതൊട്ടിയിൽ ആണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള അവസരവുമുണ്ടായിരിക്കും. ഇപ്പോൾ സണ്‍‌ഡേ സ്കൂളിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നടന്നുവരുന്ന കുട്ടികൾക്കുള്ള കുമ്പസാരം നിശ്ചിത ക്രമത്തിൽ തുടരുന്നതാണെന്നും വികരിയച്ചനും ,കൈക്കരന്മാരായ ജോണ്‍സൻ മാത്യുവും ,സിജി വാധ്യാനതും പറഞ്ഞു.



മുൻ വർഷങ്ങളിലെതുപോലെ ഓശാന ഞായർ തിരുക്കർമങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ജോസഫ്സ് ഹാളിൽ ആരംഭിക്കും . തുടർന്ന്  കുരുത്തോലകൾ പിടിച്ചുകൊണ്ടു വിശ്വാസികൾ ആചാര പ്രകാരം കാർമ്മികനൊപ്പം പള്ളിയിൽ പ്രവേശിക്കും . പെസഹാ വ്യാഴാഴ്ച ദിവ്യ ബലി ആരംഭിക്കുന്നത്  ഉച്ചകഴിഞ്ഞ് 3 മണി മണി മുതലാണ് . വിനയത്തിന്റെ പ്രതീകമായ ''കാൽ കഴുകൽ '' ശുശ്രൂഷയും ദിവ്യ ബലിക്ക് ശേഷമുള്ള ''അപ്പം മുറിക്കലും'  തനിമ  നിലനിർത്തി ആചരിക്കും. ദുഃഖ വെള്ളിയാഴ്ചയും ,ദുഖ ശനിയാഴ്ചയും രാവിലെ 9.30 നാണു തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. സാർവ്വത്രിക സഭയോട് ചേർന്ന് സമീപ ഇംഗ്ലീഷ് ഇടവകയുടെ കർമങ്ങളിൽ പങ്കെടുക്കുവാൻ വിശ്വാസികൾക്ക്  അവസരമൊരുക്കുന്നതിനയി ഈസ്റ്റർ  ഞായയർ തിരുക്കർമങ്ങൾ സീറോ-മലബാർ പള്ളിയിൽ ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കായി www .syromalabarchuchbristol .com  വെബ്‌ സൈറ്റ്  സന്ദർശിക്കുകയോ, കൈക്കരന്മാർ, Family Unit Coordinators  എന്നിവരെ ബന്ധപ്പെടുകയോ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.