Breaking Now

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ , ഭാരവാഹികള്‍ എല്ലാവരും വനിതകള്‍ .

എന്‍ഫീല്‍ഡ് :  എന്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മയായ എന്മയുടെ     [ ENMA ] സംഘടനാ ചരിത്രത്തില്‍ പുതുമ ശ്രിഷ്ട്ടിച്ചു കൊണ്ട് വനിതകള്‍ മാത്രം സാരഥികളായ പുതിയ നേതൃത്വം  സ്ഥാനം ഏറ്റു .

പല സംഘടനകളിലും നാമ മാത്രമായ വനിതാ പ്രാതിനിധ്യം ഉള്ളപ്പോഴാണ് എന്മയുടെ എല്ലാ ഭാരവാഹികളും വനിതകളാണ് എന്ന പ്രത്യേകത . ജനുവരി 26 നു നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതുമ നിറഞ്ഞ സ്ഥാനാരോഹണം നടന്നത് . പ്രസിഡണ്ട് ജിജോ ജസഫിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി റജി നന്തിക്കാട്‌ 2012 ലെ പ്രവാര്‍ത്തന റിപ്പോര്‍ട്ടും , ട്രെഷറര്‍ റോയ് കളരിക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു . 

2013 ലെ ഭാരവാഹികളായി ആന്‍സി ജോര്‍ജ് പാറ്റിയാല്‍                       [  പ്രസിഡണ്ട്  ] , സോഫിയ റോയീസ് [വൈസ്  പ്രസിഡണ്ട് ] , റോസമ്മ അലക്സ്‌ [ സെക്രട്ടറി ], അമ്മിണിക്കുട്ടി സാബു പൊടിമറ്റം [ട്രേഷറര്‍] , സ്വപ്ന ബോബി [ ജോയിന്റ് സെക്രട്ടറി ] എന്നിവര്‍ സ്ഥാനം ഏറ്റു .


പുതുമ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം പ്രസിദ്ധി ആര്‍ജിച്ച എന്മയുടെ പെരുമ ഒന്നുകൂടി ഉയര്‍ത്തുമെന്നും അതിനു എല്ലാവരും സഹകരിക്കണമെന്നും സ്ഥാനം ഏറ്റു കൊണ്ട് ആന്‍സി ജോര്‍ജും ,റോസമ്മ അലക്സും ആവശ്യപ്പെട്ടു .




കൂടുതല്‍വാര്‍ത്തകള്‍.