CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 57 Seconds Ago
Breaking Now

യുക്മ നേപാൾ ദുരിതാശ്വാസ നിധി ഒന്നാം ഘട്ടം 21 നു അവസാനിക്കും

യുക്മ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നേപാൾ ദുരിതാശ്വാസ നിധി സമാഹരണം  ജൂണ്‍ 21 നു അവസാനിക്കും. യുക്മ അസോസിയേഷനുകൾ അത്ഭുതപ്പൂർവ്വമായ ആവേശത്തോടെയാണ് നേപാൾ ധന സഹായ ശേഖരണത്തിൽ പങ്കാളികൾ ആയിക്കൊണ്ടിരിക്കുന്നത്. യുകെയിൽ ഡിസാസ്റ്റർ എമെർജൻസി കമ്മിറ്റിയുമായി ബന്ധപ്പെട്ടു   കൊണ്ട് യുക്മ നടത്തുന്ന ആദ്യ സംരഭം ആണിത്. നേപാളിൽ നടന്ന ഭുകമ്പം ലോക ജനതയെ ആകെ ഞെട്ടിച്ച സംഭവം ആയിരുന്നു. വിവിധ അംഗ അസോസിയേഷനുകളുടെയും , അംഗങ്ങളുടെയും , അഭ്യുദയകാംഷികളുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് യുക്മ നേപാൾ ഭുകമ്പ ദുരിതാശ്വാസ നിധി രൂപികരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ അംഗ അസോസിയേഷനുകളുടെയും പിന്തുണ ലഭിച്ച തീരുമാനം ആയിരുന്നു ഇത് . 

 

മുൻ കാലങ്ങളിൽ യുക്മ രൂപം കൊണ്ടപ്പോൾ മുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നിരവധി പ്രവർത്തനങ്ങൾ രൂപികരിക്കുന്നതിനും നടപ്പിലാക്കുന്നതിനും വിജയിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.  ഈ വർഷം പുതിയ ഭരണ സമിതി നിലവിൽ വന്നപ്പോൾ കിഡ്നി ദാനം എന്ന മഹത്തായ ത്യാഗത്തിലുടെ യുകെ മലയാളികൾക്ക് മുഴുവൻ മാതൃക ആയി മാറിയ അഡ്വ ഫ്രാൻസിസ് അസി യുക്മയുടെ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുക്കുകയുണ്ടായി. ആദ്യ കമ്മിറ്റിയിൽ തന്നെ ചാരിറ്റി പ്രവർത്തങ്ങൾ സ്വയം ഏറ്റെടുക്കുവാൻ തയ്യാറായി കൊണ്ടായിരുന്നു പ്രസിഡന്റ്‌ നയപ്രഖ്യാപനം നടത്തിയത്.  യുക്മ എന്ന സംഘടനയുടെ ചാരിറ്റിയുടെ മുഖം കുടുതൽ ജനകീയവൽക്കരിക്കണം എന്ന ആശയം ഉന്നയിച്ചു കൊണ്ട്, നിരവധി പരിപാടികൾ, അവയുടെ നടത്തിപ്പും , അതുമായി ബന്ധപെട്ടു ഉദ്ദേശങ്ങളും ചർച്ച ചെയ്തു കൊണ്ട് കമ്മിറ്റിയെ അഭിസംബോധന ചെയ്തു അഡ്വ ഫ്രാൻസിസ് അസി കവളകാട്ടു സംസാരിക്കുകയും അംഗങ്ങൾ സന്തോഷത്തോടെ അത് പിന്താങ്ങുകയും ചെയുകയുണ്ടായി .    




കൂടുതല്‍വാര്‍ത്തകള്‍.