CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 54 Seconds Ago
Breaking Now

യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ കായിക മേളക്ക് ഇനി രണ്ടു നാൾ മാത്രം.

ശനിയാഴ്ച നടക്കുന്ന യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ കായിക  മേളയ്ക്കുള്ള ഏല്ലാ ഒരുക്കുങ്ങളും പൂർത്തിയായി. ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ചാണ് കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ മേള നടക്കുന്നത്. കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബെ സ്പോർട്സ് സെന്റര്‍ ആണ്.

തുടർച്ചയായ  മൂന്നാം തവണ ആണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദിയാകുന്നത്. അതു കൊണ്ടു തന്നെ ഒരു കുട്ടം പരിചയ സമ്പന്നരായ പ്രവർത്തകരെ  അണി നിരത്തുവാൻ KCA  റെഡിച്ചിനു കഴിയും. ഒപ്പം ഫോട്ടോ ഫിനിഷ് അടക്കം ഉള്ള ആധുനിക ഉപകരണങ്ങളും മേള കുറ്റമറ്റതാക്കുമെന്ന് എന്ന് അസോസിയേഷൻ പ്രസിഡണ്ട് പീറ്റർ ജോസഫ്‌ അറിയിച്ചു

രാവിലെ ഒൻപതു മണിക്കു റജിസ്ട്രെഷൻ ആരംഭിക്കും.റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.കാലാവസ്ഥ  അനുകുലമാകുമെന്ന പ്രവചനം കൂടി വന്നതോടെ റെഡിച്ച് അക്ഷരാർഥത്തിൽ മിഡ്ലാണ്ട്സിലെ ഒരു ഫാമിലി ഔടിംഗ് വേദിയാകും. 

കായികമേള യുടെ ഭാഗമായ വടം വലി മത്സരം വളരെ ആവേശപൂർവമാണ് അംഗ സസംഘടനകൾ  ഏറ്റെടുത്തിരിക്കുന്നത്.വിവിധ സംഘടനകൾ ആഴ്ചകൾക്ക് മുൻപേ പരിശീലനം ആരംഭിച്ചിരുന്നു.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും

കൂടുതൽ  വിവരങ്ങൾക്ക് ബന്ധപ്പെടുക-

ശ്രീ പോൾ ജോസഫ്‌ 07886137944-(സ്പോർട്സ് കോ ഓർഡിനേറ്റർ) 

ശ്രീ ജയകുമാർ നായർ 07403223066(റീജനൽ പ്രസിഡണ്ട്)

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre

Birmingham Road,

Redditch,

Worcestershire.

B97 6EJ




കൂടുതല്‍വാര്‍ത്തകള്‍.