Breaking Now

ഐ.പി.എല്‍ ലേലം: റിക്കി പോണ്ടിങ് 2.12 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സിന്

ഐ.പി.എല്‍ ലേലം: റിക്കി പോണ്ടിങ് 2.12 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സിന്

ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ആര്‍.പി സിങിനെ ബംഗളൂര്‍ റോയല്‍ ചാലഞ്ചേഴ്സാണ് വാങ്ങിയത്.  ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് ഈ സീസണില്‍ പൂനെ വാരിയേര്‍സിനു വേണ്ടിയാണ് കളിക്കുക. 2.12 കോടി രൂപയ്ക്കാണ് വാരിയേര്‍സ് ക്ളാര്‍ക്കിനെ വാങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറായായ ജൊഹാന്‍ ബോത്തമിനെ 2.39 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത്. ലുക്ക് പോമര്‍ബാഷ് 1.69 കോടി രുപയക്ക്  കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമില്‍ സ്ഥാനം ഉറപ്പിച്ചു.  

ഡാരന്‍ ബ്രാവോ, ഡഗ് ബോലിഞ്ചര്‍, ഹെര്‍ഷല്‍ ഗിബ്സ് തുടങ്ങി എട്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങളും ലേല പട്ടികയിലുണ്ട്. 108 അംഗ ലേല പട്ടിയ തയ്യാറാക്കിയപ്പോള്‍ പാകിസ്താന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയില്ല. പാകിസ്താന്‍ താരങ്ങളെ ഇക്കുറി ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലുണ്ടായ നയതന്ത്ര ഉലച്ചിലുകളോടെ ഇത് മുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.