Breaking Now

രാജസ്‌ഥാന്‍ റോയല്‍സിന്‌ 100 കോടി പിഴ!

ഐപിഎല്‍ ടീം രാജസ്‌ഥാന്‍ റോയല്‍സിന്‌ ആറാം സീസണില്‍ പാഡണിയും മുന്‍പേ ശനിദശ ആരംഭിച്ചു.

ഫോറിന്‍ എക്‌സ്ചേഞ്ച്‌ മെയിന്റനന്‍സ്‌ (ഫെമ) നിയമം ലംഘിച്ചതിന്‌ ടീമിനു മേല്‍ എന്‍ഫോഴ്‌സ്മെന്റ്  ഡയറക്‌ടറേറ്റ്‌ 100 കോടി രൂപ പിഴ ചുമത്തി.

വിദേശത്തു നിന്ന്‌ നിയമം ലംഘിച്ച്‌ പണം കൈപ്പറ്റിയതിനാണ്‌ പിഴ ചുമത്തിയത്‌. 45 ദിവസത്തിനകം പിഴയൊടുക്കണമെന്നാണ്‌ നിര്‍ദേശം. എന്നാല്‍, അപ്പീല്‍ അനുവദനീയമാണ്‌.

2008 മാര്‍ച്ചിലാണ്‌ രാജസ്‌ഥാന്‍ റോയല്‍സ്‌ രൂപീകൃതമായത്‌. എന്നാല്‍, ബിസിസിഐക്കുളള തുക നല്‍കിയത്‌ മനോജ്‌ ബദാലെ എന്നയാളുടെ സ്വകാര്യ അക്കൗണ്ടില്‍ നിന്നായിരുന്നു. ഇതാണ്‌ രാജസ്‌ഥാന്‍ റോയല്‍സിനെ വെട്ടിലാക്കിയിരിക്കുന്നത്‌. യു കെ ആസ്‌ഥാനമായുളള എമേര്‍ജിംഗ്‌ മീഡിയ (ഐപിഎല്‍) യുടെ ഡയറക്‌ടറാണ്‌ ബദാലെ




കൂടുതല്‍വാര്‍ത്തകള്‍.