Breaking Now

രാജസ്ഥാന്‍ റോയല്‍സിന് 98.5 കോടി പിഴ

രാജസ്ഥാന്‍ റോയല്‍സ് ഉടമകള്‍ 45 ദിവസത്തിനകം പിഴ ഒടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഐ.പി.എല്ലിലെ പ്രഥമ ചാമ്പ്യന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1.877 കോടി ഡോളര്‍ (98.5 കോടി രൂപ) പിഴ ചുമത്തി.
രാജസ്ഥാന്‍ റോയല്‍സ് ഉടമകള്‍ 45 ദിവസത്തിനകം പിഴ ഒടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഉത്തരവിനെതിരെ രാജസ്ഥാന് അപ്പീല്‍ പോകാം.
ഐ.പി.എല്‍. ടീമുകളുടെ സാമ്പത്തിക ക്രമക്കേടുകളെയും വിദേശനാണ്യ വിനിമയ ചട്ടലംഘനത്തെയും കുറിച്ച് രണ്ട് വര്‍ഷമായി ഇ.ഡി. അന്വേഷണം നടത്തിവരുന്നുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. രാജസ്ഥാന്റെ ഉടമസ്ഥര്‍ക്ക് മൂന്ന് നോട്ടീസുകളാണ് അധികൃതര്‍ നല്കിയിട്ടുള്ളത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനത്തിന് രാജസ്ഥാന്‍ ഉടമകളായ ജയ്പുര്‍ ഐ.പി.എല്‍. ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്(ജെ.ഐ.പി.എല്‍.) 50 കോടിയും ഇ.എം. സ്‌പോര്‍ട്ടിങ് ഹോള്‍ഡിങ്‌സ് (മൗറീഷ്യസ്) 34 കോടിയും എന്‍.ഡി. ഇന്‍വെസ്റ്റ്‌മെന്റ്‌സ്(ബ്രിട്ടന്‍) 14.5 കോടി രൂപയും അടയ്ക്കണമെന്ന് കാണിച്ചാണ് ഈ നോട്ടീസുകള്‍.
രാജസ്ഥാന്‍ റോയല്‍സിനെതിരെ മാത്രമല്ല, മറ്റ് ടീമുകളുടെ ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.