Breaking Now

സൗത്താംപ്ടണില്‍ യുക്മ ആന്‍ഡ്‌ ഫ്രണ്ട്‌സ് കോമഡി മ്യൂസിക്കല്‍ നൈറ്റ് മാര്‍ച്ച് 9ന്

യുക്മയും ഫ്രണ്ട്‌സ് യുണൈറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന കോമഡി മ്യൂസിക്കല്‍ നൈറ്റ് മാര്‍ച്ച് 9ന് വൈകീട്ട് 6 മണിമുതല്‍ സൗത്താംപ്ടണില്‍ നടക്കും.

പരിപാടിക്ക് സൗത്താംപ്ടണ്‍ , വിന്‍ചെസ്റ്റര്‍ , ഈസ്റ്റ്‌ലൈ, പോര്‍ട്‌സ്മൗത്ത്, സാലിസ്ബറി, ഡോര്‍ചെസ്റ്റര്‍, ഡോര്‍സെറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള വര്‍ക്ക്  ഈ  ഷോയില്‍ പങ്കെടുക്കാം .  വോഡാഫോണ്‍ കോമഡി താരങ്ങള്‍ക്കൊപ്പം യുക്മ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയനിലെ വിവിധ അസോസിയേഷന്‍ കലാകാരന്മാരും യുക്മ നാഷണല്‍ കലാപ്രതിഭയും കലാതിലകവും പരിപാടികള്‍ അവതരിപ്പിക്കും. സൗത്താംപ്ടണ്‍, ഈസ്റ്റ്‌ലൈ, പോര്‍ട്‌സ്മൗത്ത് എന്നിവിടങ്ങളിലെ മലയാളി സ്‌റ്റോറുകളില്‍ പരിപാടിക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. താത്പര്യമുള്ളവര്‍ ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്. കൂടാതെ മാതാ കാറ്ററേഴ്‌സിന്റെ കേരള സ്റ്റൈല്‍ ഫുഡ്്സ്റ്റാള്‍ ഇവിടെ ഒരുക്കുന്നുണ്ട്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ലഭിക്കുന്നതാണ്. സൗജന്യ കാര്‍പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


ഷോ നടക്കുന്ന സ്ഥലത്തിന്റെ വിലാസം :

BITTERNE PARK SCHOOL, 86 COPSWOOD ROAD, SOUTHAMPTON, SO18 1QU



കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :


Manoj Pillai 07960357679,


Noble Mathew 07894445390.




കൂടുതല്‍വാര്‍ത്തകള്‍.