CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 56 Seconds Ago
Breaking Now

വിദേശ യാത്രകളില്‍ മോദിയ്‌ക്കൊപ്പം പോകുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്‍കാലം കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.

വിദേശയാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പോകുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കമ്മീഷന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്‍കാലം കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.

വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്. മുമ്പ് ഇവര്‍ സമീപിച്ചപ്പോള്‍ ആര്‍ടിഐ ആക്ട് 8(1)മ പ്രകാരം വിവരങ്ങള്‍ നല്‍കുന്നത് വിലക്കിയിരുന്നു.തുടര്‍ന്ന് മുഖ്യ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.