CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 50 Seconds Ago
Breaking Now

ആ അവസാന നിമിഷങ്ങള്‍ക്ക് മുമ്പ് അവരൊന്നായി ; മരണം നാണിക്കട്ടെ.. ഈ പ്രണയത്തിന് മുന്നില്‍

19 കാരനായ ഫ്‌ളോറിഡയിലെ വാല്‍റികോയില്‍ താമസിക്കുന്ന ഡസ്റ്റിന്‍ സ്‌നൈഡറാണ് അവസാന ആഗ്രഹം സാധിച്ചത്

ഡസ്റ്റിന്‍ സ്‌നൈഡറും സിയറ സിവേറിയയും മോതിരം കൈമാറി. അവസാന നിമിഷം സന്തോഷകരമാക്കാന്‍ അവന്‍ ആഗ്രഹിച്ചപ്പോല്‍ അവള്‍ കൂടെനിന്നു.

19 കാരനായ ഫ്‌ളോറിഡയിലെ വാല്‍റികോയില്‍ താമസിക്കുന്ന ഡസ്റ്റിന്‍ സ്‌നൈഡറാണ് അവസാന ആഗ്രഹം സാധിച്ചത്. ഒന്നരവര്‍ഷമായി അപൂര്‍വ ശ്വാസകോശ കാന്‍സറിനോടു പോരാടുകയാണ് അവന്‍. നിമിഷനേരം പോലും വിട്ടുപോകാതെ ഒപ്പമുണ്ട് സ്‌കൂള്‍ കൂട്ടുകാരി സിയറ.

 ജീവിതത്തിന്റെ അവസാന പടവുകളില്‍ സ്‌നൈഡര്‍ അവന്റെ വലിയൊരു മോഹം പ്രിയപ്പെട്ടവരോടു പങ്കുവച്ചു, സിയറയെ വിവാഹം കഴിക്കണം. സിയറയ്ക്കു സമ്മതം, വീട്ടുകാരും അംഗീകരിച്ചതോടെ അങ്ങനെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി.

വിവാഹച്ചെലവിനു പണം കണ്ടെത്തിയത് ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ. ദിവസങ്ങള്‍ക്കകം ആവശ്യത്തിലേറെ പണം ഒഴുകിയെത്തി. വിവാഹവിശേഷമറിഞ്ഞ് ഫോണില്‍ വിളിച്ച പ്രമുഖ പത്രത്തിന്റെ ലേഖകനോടു ഡസ്റ്റിന്‍ പറഞ്ഞു, 'അവളാണ് എന്റെ ലോകം. അവളില്ലാതെ ഈ ദുരന്തകാലം താണ്ടാന്‍ എനിക്കു കഴിയുകയേയില്ലായിരുന്നു.'ഏതായാലും ആ ആഹ്രഹം സാധിച്ചിരിക്കുകയാണ്. ഇനി മരണത്തെ പുല്‍കുമ്പോഴും അവന് ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷം കൂടെയുണ്ടാകും.




കൂടുതല്‍വാര്‍ത്തകള്‍.