CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 5 Seconds Ago
Breaking Now

എംആര്‍ഐ സ്‌കാനിംഗ് റൂമില്‍ ജീവനക്കാരുടെ അനാസ്ഥ; ബന്ധുവിന് കൂട്ടിനെത്തിയ ആളെയും, ഓക്‌സിജന്‍ സിലിണ്ടറും എംആര്‍ഐ മെഷീന്‍ വലിച്ചെടുത്തു; 32-കാരന്‍ കൊല്ലപ്പെട്ടു

മെറ്റല്‍ അംശമുള്ള വസ്തുക്കളെല്ലാം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ശേഷമാണ് വാര്‍ഡ് ബോയി ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്ത് വരാന്‍ ആവശ്യപ്പെട്ടത്.

ബന്ധുവിന് കൂട്ടിനെത്തിയ 32-കാരനെ എംആര്‍ആ മെഷീന്‍ വലിച്ചെടുത്തു. കൈയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയത് മൂലമാണ് രാജേഷ് മാരുവിനെ വലിച്ചെടുത്തത്. രോഗിക്ക് ഓക്‌സിജന്‍ നല്‍കാന്‍ സിലിണ്ടര്‍ കൊണ്ടുവരണമെന്ന് ടെക്‌നീഷ്യന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം എത്തിയപ്പോഴാണ് അപകടമുണ്ടായത്. മെറ്റല്‍ വസ്തുക്കള്‍ അനുവദിക്കാത്ത സ്ഥലത്ത് സിലിണ്ടറുമായി എത്തിയതോടെ രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മുംബൈയിലെ നായര്‍ ഹോസ്പിറ്റലിലാണ് ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് അപകടം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ ഡോ. സൗരഭ് ലഞ്ചരേക്കര്‍ (24), വാര്‍ഡ് ബോയി വിത്തല്‍ ചവാന്‍ (35), അറ്റന്‍ഡന്റ് സുനിത സുര്‍വെ (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരി ഭര്‍ത്താവ് ഹരീഷിനും അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പമാണ് രാജേഷ് ആശുപത്രിയില്‍ എത്തിയത്. മെനിഞ്ചൈറ്റിസും, ന്യൂമോണിയയും ഉണ്ടെന്ന സംശയത്താലാണ് എംആര്‍ഐ നിര്‍ദ്ദേശിക്കപ്പെട്ടത്.

മെറ്റല്‍ അംശമുള്ള വസ്തുക്കളെല്ലാം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ശേഷമാണ് വാര്‍ഡ് ബോയി ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്ത് വരാന്‍ ആവശ്യപ്പെട്ടത്. രോഗിക്ക് ഓക്‌സിജന്‍ ആവശ്യമുണ്ടെന്നാണ് ചവാന്‍ പറഞ്ഞത്. പക്ഷെ ഇത് സ്‌കാനിംഗ് റൂമില്‍ കയറ്റാന്‍ കുടുംബം വിസമ്മതിച്ചെങ്കിലും മെഷീന്‍ ഓഫാണെന്നും അപകടം ഉണ്ടാകില്ലെന്നും പറഞ്ഞാണ് രാജേഷിനെ കൊണ്ട് സിലിണ്ടര്‍ അകത്ത് കയറ്റിയത്.

ഇതോടെ സിലിണ്ടറിനെയും, രാജേഷിനെയും മെഷീന്‍ വലിച്ചെടുത്തു. സിലിണ്ടര്‍ ശരീരത്തില്‍ ചേര്‍ന്ന് മെഷീനുമായി പറ്റിപ്പിടിച്ച അവസ്ഥയിലായിരുന്നു. ടെക്‌നീഷ്യന്‍ എത്തി മെഷീന്‍ ഓഫ് ചെയ്ത് രാജേഷിനെ രക്ഷിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ വിരല്‍ അറ്റുപോയി. കൂടാതെ സിലിണ്ടറില്‍ നിന്നും അമിതമായി ഓക്‌സിജന്‍ ശ്വസിച്ച് മരണപ്പെടുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.