CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 51 Seconds Ago
Breaking Now

അവിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറിരട്ടി വര്‍ദ്ധന; 20-24 വയസ്സ് വരെ പ്രായമുള്ള യുവതികള്‍ സുരക്ഷിത ലൈംഗികതയ്ക്ക്; ഗര്‍ഭം ധരിക്കാതെ നോക്കേണ്ടത് പെണ്ണിന്റെ ഡ്യൂട്ടി?

കോണ്ടത്തിന്റെ ഉപയോഗം 2 ശതമാനത്തില്‍ നിന്നും 12 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം

അവിവാഹിതരായ സ്ത്രീകള്‍ക്കിടയിലെ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ആറിരട്ടി വര്‍ദ്ധിച്ചതായി ദേശീയ സര്‍വ്വെ. വിവാഹം കഴിക്കാത്ത, ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന യുവതികള്‍ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നതായാണ് 2015-16 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെ കണ്ടെത്തിയത്. 10 വര്‍ഷക്കാലത്തിനിടെ കോണ്ടത്തിന്റെ ഉപയോഗം 2 ശതമാനത്തില്‍ നിന്നും 12 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

15 വയസ്സ് മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കിടയിലാണ് സുരക്ഷിതത്വം ഉറപ്പാക്കിയുള്ള ലൈംഗികതയ്ക്ക് പ്രചാരം ഏറുന്നത്. എന്നാല്‍ അവിവാഹിതരായ 20 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള യുവതികള്‍ക്കിടയിലാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നത്.

അതേസമയം ഗര്‍ഭം ധരിക്കാതെ നോക്കേണ്ടത് പെണ്ണിന്റെ ഉത്തരവാദിത്വം മാത്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന പുരുഷന്‍മാരുമുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കി. എട്ട് പുരുഷന്‍മാരില്‍ മൂന്ന് പേര്‍ വീതം ഈ വിശ്വാസക്കാരാണ്. പുരുഷന്‍ ഇക്കാര്യത്തില്‍ തലവേദന എടുക്കേണ്ടതില്ലെന്നാണ് ഇവര്‍ കരുതുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയില്‍ 99 ശതമാനം പേര്‍ക്കും ഏതെങ്കിലും ഒരു തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെക്കുറിച്ച് അറിവുള്ളവരാണ്.

പഞ്ചാബിലും (76%), ചണ്ഡീഗഡിലുമാണ് (47%) ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. 65% സിഖ് സ്ത്രീകള്‍ ഇത് പ്രയോജനപ്പെടുത്തുമ്പോള്‍ 38% മുസ്ലീം സ്ത്രീകളാണ് ഈ രീതി ഉപയോഗിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.