CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 22 Seconds Ago
Breaking Now

കമിതാക്കളുടെ മരംചുറ്റി പ്രേമം അസഹ്യമായി; ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കയറാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് വേണം; അല്ലെങ്കില്‍ കഴുത്തില്‍ താലിവേണം!

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ആ വഴിക്കെങ്ങും വരേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി

സദാചാര ചിന്തകള്‍ അല്‍പ്പം കൂടുതലുള്ള നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള അക്രമണവും ഉണ്ടാകാറുണ്ട്. പക്ഷെ ഒരു യൂണിവേഴ്‌സിറ്റി തന്നെ സദാചാരം നടപ്പാക്കാന്‍ ഇറങ്ങിയത് ഒരുപക്ഷെ ഇതാദ്യമാകും. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് സദാചാരം നടപ്പാക്കിയത്.

ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കയറണമെങ്കില്‍ ദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി കൈയില്‍ കരുതണമെന്നതാണ് നിബന്ധന. കമിതാക്കളുടെ മോശം പെരുമാറ്റം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുകയും, കേസ് വരെ എത്തുകയും ചെയ്ത ഘട്ടത്തില്‍ ഇതല്ലാതെ മറ്റ് വഴിയില്ലെന്നാണ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നത്. കമിതാക്കളുടെ മരംചുറ്റി പ്രേമം ഒഴിവാക്കാന്‍ ഇപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലപ്പോഴും കമിതാക്കള്‍ ഇവിടെ ഒത്തുകൂടുന്നത് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദുരുപയോഗം എല്ലാ പരിധികളും ലംഘിച്ചതോടെയാണ് യൂണിവേഴ്‌സിറ്റി ഈ നിയമം പാസാക്കിയതെന്ന് പ്രൊഫസര്‍ എം. കണ്ണന്‍ വ്യക്തമാക്കി. നിയമങ്ങളും, നിബന്ധനകളും, ഐഡി പ്രൂഫും, ഫോണ്‍ നമ്പറും വരെ ആവശ്യപ്പെട്ട് കാര്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഏല്‍ക്കാതെ വന്നതോടെ സദാചാരം നടപ്പാക്കാന്‍ നിര്‍ബന്ധിതമായെന്ന് പ്രൊഫസര്‍ പറയുന്നു.

വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ ഇല്ലെങ്കില്‍ സ്ത്രീ താലി കെട്ടിയിരിക്കണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ആ വഴിക്കെങ്ങും വരേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കില്‍ മാന്യമായി പെരുമാറണമെന്ന ബോര്‍ഡുകള്‍ പല സ്ഥലത്തും പാലിച്ചിട്ടുണ്ട്. അവിവാഹിതരായ കമിതാക്കള്‍ ഉള്‍പ്പെട്ട ഒരു സംഭവം കേസിലേക്ക് എത്തിയതോടെയാണ് യൂണിവേഴ്‌സിറ്റിയുടെ കടുംകൈ.




കൂടുതല്‍വാര്‍ത്തകള്‍.