CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 11 Seconds Ago
Breaking Now

അബോര്‍ഷന്‍ നിരോധനം ഇനിയും വേണോ? ഹിതപരിശോധന നടത്താന്‍ അയര്‍ലണ്ട്; ഗര്‍ഭം അലസിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയും; റോമന്‍ കാത്തലിക് വിശ്വാസികളുടെ മനസ്സിളക്കാന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍

1983-ലെ ഭേദഗതി പ്രകാരം അമ്മയുടെയും, ജനിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞിന്റെയും ജീവിക്കാനുള്ള അവകാശം ഒരു പോലെ സംരക്ഷിക്കുന്നു

അബോര്‍ഷന്‍ ഒട്ടും സുഖപ്രദമായ ഒരു നടപടിയല്ല. ഉള്ളില്‍ വളരുന്ന ഒരു ജീവന്‍ ഇല്ലാതാക്കുന്ന പ്രക്രിയ ആണത്. വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ ഇതിനെ എതിര്‍ക്കുന്നു. എന്നാല്‍ അമ്മയുടെ ജീവനെ ബാധിക്കുന്ന ചില നിമിഷങ്ങളില്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വരുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് മാത്രം അബോര്‍ഷന്‍ നിയമവിധേയമാക്കിയ ഒരു ഇടമാണ് അയര്‍ലണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത അബോര്‍ഷന്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കാന്‍ അയര്‍ലണ്ടില്‍ ഹിതപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. 

ഭരണഘടനാപരമായ നിരോധനം നീക്കാന്‍ മേയ് മാസത്തില്‍ രാജ്യത്ത് ഹിതപരിശോധന നടത്താനാണ് തീരുമാനം. അയര്‍ലണ്ട് ഭരണഘടനയില്‍ എട്ടാമത്തെ ഭേദഗതിക്കായി ഹിതപരിശോധന നടത്താനുള്ള നിബന്ധനകളെക്കുറിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനത്തിലെത്തി. ഭേദഗതി നിലനിര്‍ത്തണോ, അതോ മാറ്റണോ എന്ന കാര്യത്തില്‍ മനസ്സ് വെളിപ്പെടുത്തി പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ അധികാരം കൈമാറണമെന്നാണ് വരദ്കര്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു. റോമന്‍ കാത്തലിക് രാഷ്ട്രമായ അയര്‍ലണ്ടില്‍ യൂറോപ്പിലെ ഏറ്റവും കര്‍ശനമായ അബോര്‍ഷന്‍ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. 

1983-ലെ ഭേദഗതി പ്രകാരം അമ്മയുടെയും, ജനിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞിന്റെയും ജീവിക്കാനുള്ള അവകാശം ഒരു പോലെ സംരക്ഷിക്കുന്നു. സ്ത്രീകളുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ മാത്രമാണ് അബോര്‍ഷന്‍ അനുവദിക്കുന്നത്. നിയമങ്ങള്‍ റിലാക്‌സ് ചെയ്യണമെന്ന നിലപാടാണ് ഫിന്‍ ഗെല്‍ പാര്‍ട്ടി നേതാവ് കൂടിയായ വരദ്കര്‍ മുന്നോട്ട് വെയ്ക്കുന്നത്. 12 ആഴ്ചകള്‍ക്ക് മുന്‍പ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിബന്ധനകള്‍ മാറ്റാനാണ് ഹെല്‍ത്ത് മന്ത്രി സൈമണ്‍ ഹാരിസ് കരട് വിജ്ഞാപനം ഒരുക്കുന്നത്. ഹിതപരിശോധനയ്ക്ക് മുന്‍പ് തന്നെ ഇത് പ്രസിദ്ധീകരിക്കും. 

ഐറിഷ് ജനതയ്ക്ക് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണിതെന്ന് ലിയോ വരദ്കര്‍ സമ്മതിക്കുന്നു. സ്ത്രീകളുടെ ബുദ്ധിമുട്ട് നേരില്‍ കണ്ട് മനസ്സിലാക്കിയതോടെയാണ് ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ജനങ്ങള്‍ മനസ്സ് തുറക്കം, വരദ്കര്‍ കൂട്ടിച്ചേര്‍ത്തു. ദൈവം തരുന്നത് എല്ലാം വാങ്ങാന്‍ തയ്യാറല്ലാത്തവരും കൂട്ടത്തിലുണ്ടെന്നര്‍ത്ഥം!




കൂടുതല്‍വാര്‍ത്തകള്‍.