CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 50 Seconds Ago
Breaking Now

ചെറുപ്പക്കാരികള്‍ക്ക് വീട് വാടകയ്ക്ക്, ഒരൊറ്റ പൈസ ചെലവില്ലാതെ; പകരം വീട്ടുടമകള്‍ക്ക് ലൈംഗികത പ്രദാനം ചെയ്യണം; വെയില്‍സില്‍ വീടിന്-സെക്‌സ് പരിപാടി വ്യാപകമാകുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വനിതാ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് വാടകയ്ക്ക് പകരം സെക്‌സ് ആവശ്യപ്പെടുന്ന വാക്കുകള്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്.

ഒരു വീട് വാടകയ്ക്ക് കിട്ടാന്‍ എന്തൊക്കെ ബുദ്ധിമുട്ട് നേരിടണം? കൃത്യമായി പണം കൊടുക്കുമോ എന്ന ചോദ്യം മുതല്‍ കുടുംബക്കാരുടെ രീതി വരെ അന്വേഷിക്കും. എന്നാല്‍ വാടകയ്ക്ക് വീട് തേടുന്ന ചെറുപ്പക്കാരായ സ്ത്രീകളെ പീഡനത്തിന് ഇരയാക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ഇത് മാറുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വെയില്‍സ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരൊറ്റ പൈസ പോലും ചെലവില്ലാതെ വാടകയ്ക്ക് വീട് നല്‍കാന്‍ ചില കുബുദ്ധികളായ ലാന്‍ഡ്‌ലോര്‍ഡുമാര്‍ തയ്യാറെടുത്ത് ഇരിക്കുന്നു. വാടക നല്‍കിയില്ലെങ്കിലും വാടകക്കാരികള്‍ സ്വന്തം ശരീരം ഇവര്‍ക്ക് മുന്നില്‍ കാഴ്ച വെയ്ക്കണമെന്നതാണ് നിബന്ധന. 

ഒരു പ്രമുഖ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് വാടകയ്ക്ക് പകരം സെക്‌സ് ആവശ്യപ്പെടുന്ന ഒരു പുരുഷന്റെ വാക്കുകള്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്. ക്രെയിഗ്‌ലിസ്റ്റില്‍ പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്ത ശേഷം വാടകരഹിതമെന്നും, മറ്റ് പേയ്‌മെന്റ് സൗകര്യങ്ങള്‍ എന്നുമൊക്കെ പരസ്യം നല്‍കിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ തനിക്ക് ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഒരു രൂപ പോലും വാടക നല്‍കേണ്ടതില്ലെന്നാണ് വനിതാ റിപ്പോര്‍ട്ടറോട് വീട്ടുടമ വെളിപ്പെടുത്തിയത്. 

മാസം 650 പൗണ്ടിന് കാര്‍ഡിഫിലെ ക്രെയിഗ്‌ലിസ്റ്റിലാണ് ഇയാള്‍ പ്രോപ്പര്‍ട്ടി പരസ്യം നല്‍കിയത്. കുറഞ്ഞ ഡെപ്പോസിറ്റ്, വാടക എന്നിവയൊക്കെയായിരുന്നു ആകര്‍ഷണ ഘടകം. താല്‍പര്യമുള്ള വാടകക്കാരി എന്ന നിലയില്‍ റിപ്പോര്‍ട്ടര്‍ സിയാന്‍ തോമസ് ഉടമയെ ബന്ധപ്പെട്ടു. ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗികതയ്ക്ക് തയ്യാറായാല്‍ സൗജന്യമായി താമസിക്കാമെന്ന ഓഫറാണ് ഉടമ മുന്നോട്ട് വെച്ചത്. ക്രെയിഗ്‌ലിസ്റ്റില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് നിയപരമായാണ്. പക്ഷെ 2003 സെക്ഷ്വല്‍ ഒഫെന്‍സസ് ആക്ട് പ്രകാരം ഇത് നിയമവിരുദ്ധമാണ്. 

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ വ്യഭിചാരത്തിലേക്ക് നയിക്കുന്നത് കുറ്റകരമായി നിയമം അനുശാസിക്കുന്നു. താന്‍ സംസാരിച്ചത് റിപ്പോര്‍ട്ടറോടാണെന്ന് വ്യക്തമായതോടെ ഇത് പുറത്തുവിടരുതെന്ന് വീട്ടുടമ അപേക്ഷിക്കുകയായിരുന്നു. എന്തായാലും കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് വീട് ലഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ കുരുക്കാന്‍ തയ്യാറായി ഇരിക്കുകയാണ് ഇത്തരം വീട്ടുടമകള്‍.




കൂടുതല്‍വാര്‍ത്തകള്‍.