CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 41 Seconds Ago
Breaking Now

വേഗത ഒരൊറ്റ പോയിന്റ് കടന്നാലും പണികൊടുക്കണം; പരിധി ലംഘിച്ച് 1എംപിഎച്ച് പോലും കൂടിയാല്‍ പിഴ അടപ്പിക്കാന്‍ പോലീസ്; റോഡില്‍ പോലീസ് ഇനി കണ്ണടയ്‌ക്കേണ്ടെന്ന് മേധാവി

റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം സ്പീഡോമീറ്ററില്‍ നോക്കി വാഹനം ഓടിക്കേണ്ട ഗതികേടാണ് ഇതുമൂലം സംജാതമാകുക

റോഡ് തറവാട് വകയായി എഴുതി കിട്ടിയത് പോലെയാണ് ചില ഡ്രൈവര്‍മാരുടെ വാഹനയോട്ടം. മറ്റു ചിലരാകട്ടെ അത്യാവശ്യ ഘട്ടങ്ങളില്‍ അല്‍പ്പം വേഗതയില്‍ വാഹനം ഓടിക്കുന്നവരും. ഇത്തരക്കാരോട് നിയമം ഇതുവരെ ഒരു മയത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാല്‍ ഈ ദയ ഇനി വേണ്ടെന്നാണ് ബ്രിട്ടീഷ് റോഡ് പോലീസിംഗ് ചീഫ് ആവശ്യപ്പെടുന്നത്.

പരിധി ലംഘിച്ച് 1 എംപിഎച്ച് എങ്കിലും കൂടുതല്‍ വേഗത്തില്‍ പോയാല്‍ പോലും ശിക്ഷ നടപ്പാക്കണമെന്നാണ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്തണി ബംഗാം വ്യക്തമാക്കുന്നത്. ദയാവായ്‌പോടെ ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ഒഴിവാക്കി കൊടുക്കേണ്ട കാലമൊക്കെ അതിജീവിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. 10 ശതമാനം ബഫര്‍ അനുവദിച്ച് കൊണ്ടാണ് നിലവില്‍ പോലീസ് സേനകള്‍ വേഗപരിധി നിയന്ത്രണം അനുവദിക്കുന്നത്. ഇതിന് പുറമെ വേഗത ബോധവത്കരണ ക്ലാസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് പോലീസ് മേധാവി വ്യക്തമാക്കി.

എന്നാല്‍ ഈ കണ്ണടയ്ക്കല്‍ ഇനി വേണ്ടെന്നാണ് ബംഗാമിന്റെ നിലപാട്. പരിധി ചെറുതായി ലംഘിക്കുന്നവര്‍ക്ക് മാത്രമായി കോഴ്‌സുകള്‍ ചുരുക്കണം. മറ്റുള്ളവര്‍ക്ക് നല്ല ഫൈനും, ലൈസന്‍സില്‍ പോയിന്റുകളും അടിച്ച് നല്‍കണം. സ്പീഡിംഗ് ടിക്കറ്റുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരം കടുത്ത നിലപാടുകള്‍ ഡ്രൈവര്‍മാരെ ഇരകളായി മാറ്റുമെന്നാണ് ആരോപണം.

റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം സ്പീഡോമീറ്ററില്‍ നോക്കി വാഹനം ഓടിക്കേണ്ട ഗതികേടാണ് ഇതുമൂലം സംജാതമാകുകയെന്നാണ് വിമര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.