CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 9 Minutes 55 Seconds Ago
Breaking Now

നിങ്ങള്‍ക്ക് ഒരു ജിപിയെ കണ്ടുകിട്ടാത്തതില്‍ അത്ഭുതം വേണ്ട; പെന്‍ഷന്‍ ലോട്ടറി ടാക്‌സ് മലയായി ഉയരാതിരിക്കാന്‍ 4000 ജിപിമാര്‍ നേരത്തെ റിട്ടയര്‍ ചെയ്തു; നേരത്തെ വിരമിച്ച് ജിപിമാര്‍ ഡബിള്‍ ശമ്പളം നേടുന്നു

പ്രായമേറിയ ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ സര്‍ജറികള്‍ വന്‍ സമ്മര്‍ദത്തിലാണ്

ജിപിമാര്‍ ജനങ്ങളെ സേവിക്കാന്‍ നില്‍ക്കാതെ പരിപാടി നേരത്തെ അവസാനിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യത്ത് വ്യാപകമാകുന്നത്. ശരാശരി 58 വയസ്സ് ആകുമ്പോഴേക്കും ജിപിമാര്‍ ജോലി നിര്‍ത്തുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജോലി നിര്‍ത്തിയ ഫാമിലി ഡോക്ടര്‍മാരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും പ്രായം 60-ല്‍ താഴെയായിരുന്നു. പെന്‍ഷന്‍ പ്രായം എത്തുന്നതിന് മുന്‍പ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ റിട്ടയര്‍ ചെയ്തത് 4000 ജിപിമാരാണ് എന്ന് തിരിച്ചറിയുമ്പോഴാണ് പ്രശ്‌നത്തിന്റെ ആഴം തിരിച്ചറിയുക. 

പെന്‍ഷന്‍ ലോട്ടറി 1 മില്ല്യണ്‍ പൗണ്ടായി ഉയരുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന വമ്പന്‍ ടാക്‌സുകളില്‍ നിന്നും രക്ഷപ്പെടാനാണ് ജിപിമാര്‍ ഈ സാഹസം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് റിട്ടയര്‍ ചെയ്ത് തിരിച്ചെത്തുന്ന ലൂപ്‌ഹോള്‍ പ്രയോജനപ്പെടുത്തുന്ന നിരവധി പേരുമുണ്ട്. ഇതുവഴി പെന്‍ഷനും ലഭിക്കും, സാലറിയും ഒപ്പം ലഭിക്കാന്‍ വഴിയുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം പൗണ്ട് വരുമാനം നേടുന്ന ജിപി 60 വയസ്സില്‍ റിട്ടയര്‍ ചെയ്താല്‍ വാര്‍ഷിക പെന്‍ഷന്‍ 49000 പൗണ്ടാണ്. ടാക്‌സ് ഫ്രീ ലംപ്‌സം 147,000 പൗണ്ടുമാണ്. 

പ്രായമേറിയ ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ സര്‍ജറികള്‍ വന്‍ സമ്മര്‍ദത്തിലാണ്. ഇതിന് പുറമെ മൈഗ്രേഷന്‍ കൂടി ചേരുമ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ഒരു അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്നു. മൂന്ന് മുതല്‍ നാല് ആഴ്ച വരെ ജിപിയെ കാണാന്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. 2020-ഓടെ 5000 പുതിയ ജിപിമാരെ നിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനമെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. എന്നുമാത്രമല്ല എണ്ണം കുറയുകയുമാണ്. 

ടാക്‌സ് കുറച്ച് അടയ്ക്കാനും, രണ്ട് വരുമാനം നേടാനും ജിപിമാര്‍ ശ്രമിക്കുമ്പോള്‍ രോഗികളുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.